സുഹൃത്തിനൊപ്പം തകർപ്പൻ ഡാൻസുമായി ഗോൾഡ് നായിക ദീപ്തി സതി.. വീഡിയോ പങ്കുവച്ച് താരം..

മോഡലിംഗ് രംഗത്ത് തന്റെ മികവ് തെളിയിച്ച് അഭിനയ രംഗത്തേക്ക് ചുവടുവച്ച താരമാണ് ദീപ്തി സതി . 2012 ൽ മിസ് കേരളയായി തിരഞ്ഞെടുത്ത ദീപ്തി മിസ് ഇന്ത്യ മത്സരത്തിന്റെയും ഭാഗമായിട്ടുണ്ട്. മോഡലിംഗും അഭിനയവും ഒരുപോലെ കൊണ്ടു പോകുന്ന താരം കൂടിയാണ് ദീപ്തി. സിനിമകളിൽ അവസരങ്ങൾ കൂടിയപ്പോഴും മോഡലിംഗ് രംഗത്തോട് താരം വിട പറഞ്ഞില്ല. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ദീപ്തി പങ്കുവയ്ക്കാറുള്ളത്. അതുപോലെ തന്നെയാണ് റീൽസ് വീഡിയോസും .

നല്ലൊരു ഡാൻസർ ആയതിനാൽ നിരവധി ഡാൻസ് വീഡിയോസാണ് ദീപ്തി തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത്. ദീപ്തിയുടെ പുതിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ക്രോപ് ടോപും ഷോർട്ട്സും ധരിച്ച് ഗ്ലാമറസ് ആയി അതി മനോഹര നൃത്തചുവടുകൾ കാഴ്ചവയ്ക്കുന്ന ദീപ്തിയ്ക്കൊപ്പം ഡാൻസർ ശ്വേതന കൻവാറും ചുവട് വയ്ക്കുന്നുണ്ട്. ശ്വേതനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ ഡാൻസ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇതിന് മുൻപും ഇവർ ഒന്നിച്ച് ചുവടു വച്ചിട്ടുണ്ട്.

ദീപ്തി സതി എന്ന താരസുന്ദരിയെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുന്നത് ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിൽ വേഷമിട്ടതിന് ശേഷമാണ്. 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ആൽക്കഹോളിക് ആയ നീന എന്ന പെൺകുട്ടിയെയാണ് ദീപ്തി അവതരിപ്പിച്ചത്. മികച്ച പ്രകടനം തന്നെയായിരുന്നു താരം ഈ ചിത്രത്തിൽ കാഴ്ചവച്ചത്. ഓഡിഷനിലൂടെ ആയിരുന്നു നീന എന്ന ചിത്രത്തിലേക്കുള്ള ദീപ്തിയുടെ കടന്നുവരവ്. മലയാള സിനിമയിലായിരുന്നു തന്റെ തുടക്കം എങ്കിലും പിന്നീട് ഒട്ടും വൈകാതെ തന്നെ ദീപ്തി കന്നഡ, മറാത്തി, തമിഴ് ഭാഷ ചിത്രങ്ങളിലും വേഷമിട്ടു.

ആദ്യ ചിത്രത്തിലെ മനോഹര പ്രകടനം കൊണ്ട് അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ട താരം തുടർന്നും ഒട്ടേറെ മലയാള സിനിമകളുടെ ഭാഗമായി. പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ഡ്രൈവിംഗ് ലൈസെൻസ്, ലവകുശ, ലളിതം സുന്ദരം, ഇൻ, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ മലയാള സിനിമകളിൽ ദീപ്തി ശ്രദ്ധേയ വേഷങ്ങൾ തന്നെ കൈകാര്യം ചെയ്തു. മലയാളത്തിൽ ദീപ്തി അവസാനമായി അഭിനയിച്ചത് ഗോൾഡ് എന്ന ചിത്രത്തിലാണ്.

© 2024 M4 MEDIA Plus