ശരീര സൗന്ദര്യം..! ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് നടി ദീപ്തി സതി..

മുഖ സൗന്ദര്യം പോലെ തങ്ങളുടെ ശരീര സൗന്ദര്യവും കാത്തു സൂക്ഷിക്കുന്നവരാണ് ഇന്നത്തെ പല താരങ്ങളും . നടന്മാർ മാത്രമല്ല നടിമാരും ഇന്ന് തങ്ങളുടെ ഫിറ്റ്നെസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളാണ്. നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ ഫിറ്റ്നെസ് വീഡിയോ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ നടി ദീപ്തി സതിയും തന്റെ ഫിറ്റ്നെസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ദീപ്തി സതിയും സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ്. താരം കൂടുതലായും തന്റെ ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുള്ളത്. പതിവിൽ നിന്നും വ്യത്യസ്തമായി ദീപ്തി ജിമ്മിൽ താൻ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ദീപ്തിയുടെ വർക്ക് ഔട്ട് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.

ദീപ്തി സതി എന്ന മുംബൈക്കാരി താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത് ലാൽ ജോസ് ചിത്രം നീനയിലൂടെയാണ്. 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നീന എന്ന ആൽക്കഹോളിക് ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അഭിനയ രംഗത്തേക്കുള്ള ദീപ്തിയുടെ കടന്നു വരവ്. ഈ ചിത്രത്തിലേക്ക് താരത്തിന് സെലക്ഷൻ ലഭിച്ചത് ഓഡിഷനിലൂടെയാണ്. ആദ്യ ചിത്രം തന്നെ മികച്ച ഒരു വേഷമാണ് ദീപ്തിക്കായി കരുതി വച്ചത് , അത് അതിമനോഹരമായി തന്നെ ദീപ്തി കൈകാര്യം ചെയ്തു. തുടക്കം മലയാള സിനിമയിലായിരുന്നു എങ്കിലും പിന്നീട് കന്നഡ, മറാത്തി, തമിഴ് ഭാഷ ചിത്രങ്ങളിലും ദീപ്തിയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു.

നീനയ്ക്ക് ശേഷം പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം, ഇൻ, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ മലയാള സിനിമകളിലും ശ്രദ്ധേയ വേഷങ്ങളിൽ ദീപ്തി അഭിനയിച്ചു. ദീപ്തി അവസാനമായി അഭിനയിച്ചത് പൃഥ്വിരാജ്, നയൻ‌താര എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അൽഫോൺസ് ചിത്രം ഗോൾഡിലാണ് . ഈ ചിത്രത്തിൽ ദീപ്തി.അതിഥി താരമായാണ് എത്തിയത്. മോഡലിംഗ് രംഗത്ത് ശോഭിച്ചു കൊണ്ടായിരുന്നു ദീപ്തി സതി അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 2012 ൽ താരം മിസ് കേരള പട്ടം സ്വന്തമാക്കിയിട്ടുണ്ട് , പിന്നീട് മിസ് ഇന്ത്യ മത്സരത്തിലും താരം പങ്കെടുത്തിരുന്നു.