പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ പൊളിയാണ്..! വിദ്യാർത്ഥികൾക്കൊപ്പം ഫ്ലാഷ് മോബിൽ താരമായി കളക്ടർ.. വീഡിയോ കാണാം..

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധികൃതരും വിദ്യാർത്ഥികളും കളക്ടർ വിദ്യാർത്ഥികൾക്കൊപ്പം ആടിപ്പാടിയ രംഗം കണ്ടു ഞെട്ടിയിരിക്കുകയാണ് . സർവ്വകലാശാല കലോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികൾ ഉദ്ഘാടനം ചെയ്യാനും അവലോകനം ചെയ്യാനും എത്തിയതാണ് കളക്ടർ. പത്തനംതിട്ട ജില്ലാ കളക്ടർ ആയ ദിവ്യ എസ് അയ്യർ ആണ് മഹാത്മാഗാന്ധി സർവ്വകലാ ശാലയുടെ കലോത്സവത്തിന് മോടി കൂട്ടാനുള്ള വൈദ്യുതി അലങ്കാരം ഉദ്ഘാടനം ചെയ്യാൻ എത്തിയത്. കലോത്സവത്തിന്റെ പ്രചരണാർത്ഥം ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് പരിപാടികളും ആസൂത്രണം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് പരിപാടികൾ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് കണ്ടു നിന്ന ഏവരേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് ഗംഭീര ചുവടുകളുമായി കളക്ടറും രംഗത്തിറങ്ങുന്നത്. കളക്ടർ ദിവ്യ എസ് അയ്യർ കൃത്യതയാർന്ന ചുവടുകളിലായി തങ്ങൾ മനസ്സിൽ പോലും കാണാത്ത കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാർക്ക് ഇതൊരു മനോഹര അനുഭവമായി മാറി.


രസകരമായ ഈ നിമിഷം കാഴ്ചക്കാരിൽ ചിലർ തങ്ങളുടെ മൊബൈൽ ക്യാമറയിൽ പകർത്തി , സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വീഡിയോ പ്രേക്ഷകർക്കിടയിൽ തരംഗമായി. ഈ വീഡിയോ കണ്ട വിദ്യാർഥികളിൽ പലരും കളക്ടറുടെ ഭൂതക്കാലം അന്വേഷിച്ചു പോയപ്പോൾ ആണ് സ്കൂൾ കലോത്സവങ്ങളിലും മറ്റും ഒട്ടേറെ തവണ കലാതിലകപ്പട്ടം കരസ്ഥമാക്കിയ മികവുറ്റ കലാകാരിയാണ് ഈ ഐ.എ. എസുകാരി എന്ന് കണ്ടെത്തിയത്.

തിരുവനന്തപുരത്തുകാരിയായ ഈ കലാകാരി കുച്ചിപ്പുടി, ഒഡീസി, കഥകളി, തുടങ്ങിയ നൃത്ത വിഭാഗങ്ങളിലും
ക്ലാസിക്കൽ സംഗീതം, മോണോ ആക്ട് എന്നീ മത്സര വിഭാഗങ്ങളിലും നിരവധി അംഗീകാരങ്ങളും സമ്മാനങ്ങളും വാരിക്കൂട്ടിയ കലാകാരി കൂടിയാണ് എന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കി . ഇതു കൊണ്ടും തീരുന്നില്ല ഈ കളക്ടറുടെ കഴിവുകൾ. മെഡിസിനിൽ പഠനം പൂർത്തീകരിച്ച ദിവ്യ ആരോഗ്യ മേഖലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രേക്ഷകർക്കിടയിൽ പടർന്നു പിടിക്കുകയാണ് കളക്ടറുടെ ഈയൊരു നൃത്ത വീഡിയോ . നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.