സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ബോ ചെയുടെ അറബിക് കുത്ത് ഡാൻസ്…! കാണാം..

സോഷ്യൽ മീഡിയയിൽ പുതിയ ഡാൻസ് വീഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. പ്രേക്ഷകരുടെ പ്രിയ ബോചെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ച അറബിക്ക് കുത്ത് പാട്ടിനാണ് ഇപ്പോൾ കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചിരിക്കുന്നത്. ഈ റീൽ വീഡിയോയ്ക്കൊപ്പം അദ്ദേഹം ഒരു ക്യാപ്ഷനും നൽകിയിരുന്നു. ഇതും ഒരു ഡാൻസ് ആണ് എന്നാണ് അദ്ദേഹം നൽകിയ ക്യാപ്ഷൻ . ഏതായാലും നിമിഷ നേരം കൊണ്ടാണ് ബോചെയുടെ ഡാൻസ് വീഡിയോ വൈറലായി മാറിയത്.
നെൽസൺ ദീലീപ്കുമാറിന്റെ സംവിധാനത്തിൽ വിജയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ബിസ്റ്റ്. ഈ ചിത്രത്തിലെ ആദ്യഗാനമായിരുന്നു അറബിക് കുത്ത് .

അറബിക് ശൈലിയിൽ തമിഴ് ബീറ്റ്സ് ചേർത്താണ് ഈ ഗാനം ഒരുക്കിയിട്ടുള്ളത്. തമിഴ് നടൻ ശിവകാർത്തികേയൻ വരികൾ രചിച്ച ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ജോനിത ഗാന്ധിയും അനിരുദ്ധ് രവിചന്ദറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം വൈറലായതോടെ ഒട്ടേറെ താരങ്ങൾ ഈ ഗാനത്തിന്റെ റീൽസുമായി എത്തിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂരിന്റെ റീൽസ് വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോ കണ്ട പ്രേക്ഷകർ ബോച്ചെ പൊളിച്ചു എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു മുൻപും ബോബി ചെമ്മണ്ണൂർ പലതരം റീൽ വീഡിയോയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു ഓണക്കാലം ഓമനക്കാലം എന്ന ഓണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സംഗീത വീഡിയോ .