ഡാൻസ് മേരി റാണി..! തകർപ്പൻ ഡാൻസ് പ്രാക്ടീസ് വിഡിയോ പങ്കുവെച്ച് പ്രിയ താരം ഭാവന..

മലയാള ചലച്ചിത്ര രംഗത്ത് ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മികച്ച നായികയായി മാറാൻ സാധിച്ച താരസുന്ദരിയാണ് നടി ഭാവന. മലയാള സിനിമയിലേക്ക് സഹ നടിയായി കടന്നു വന്ന താരം പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് നായിക നിരയിലേക്ക് ഉയർന്നു വരികയായിരുന്നു . കമൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. സഹ നടിയായി ആദ്യ ചിത്രത്തിൽ തിളങ്ങിയ ഈ താരത്തെ തേടി പിന്നീട് നിരവധി നായിക വേഷങ്ങളാണ് വന്നു ചേർന്നത് .

തിളക്കം , സി.ഐ.ഡി മൂസ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു , ചാന്ത് പൊട്ട് , നരൻ , ചിന്താമണി കൊലക്കേസ്, ചെസ് , ഛോട്ടാ മുംബൈ, ട്വന്റി 20, ഹാപ്പി ഹസ്ബൻഡ്സ് , മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണി ബീ തുടങ്ങി മലയാളത്തിലെ വമ്പൻ ഹിറ്റ് ചിത്രങ്ങളിൽ നായികയായി ശോഭിക്കുവാൻ ഭാവനയ്ക്ക് സാധിച്ചു. മലയാളത്തിൽ സജീവമായി നിൽക്കെ തന്നെ ഒട്ടും വൈകാതെ അന്യഭാഷ ചിത്രങ്ങളിലേക്കും താരം ചേകേറി . തമിഴ് ,തെലുങ്ക്, കന്നഡ തുടങ്ങി ഭാഷ ചിത്രങ്ങളിലും ഭാവന നായികയായി വേഷമിട്ടു.

അഭിനയരംഗത്ത് ശോഭിച്ച് നിന്ന സമയത്തായിരുന്നു ഭാവനയുടെ വിവാഹം . താരം വിവാഹിതയായത് 2018 ൽ ആണ് അതേ തുടർന്ന് മലയാള സിനിമയിൽ നിന്ന് താൽക്കാലികമായി താരം വിട്ടു നിന്നു. കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ ആയിരുന്നു അതേ സമയം താരം ശ്രദ്ധ കേന്ദ്രീകരിച്ചത് . എന്റെ ഇക്കാക്കയ്ക്ക് ഒരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിലേക്ക് വീണ്ടും എത്തുകയാണ്.

മലയാള സിനിമയിൽ സജീവമല്ലാതിരുന്ന സമയത്തും താരത്തിന്റെ വിശേഷങ്ങൾ മലയാളി പ്രേക്ഷകർ അറിഞ്ഞിരുന്നത് സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു. സോഷ്യൽ മീഡിയയിലെ ഒരു നിറ സാന്നിധ്യമാണ് ഭാവനയും. തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും താരം തന്റെ ആരാധകർക്കായി നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ഭാവന തന്റെ പുത്തൻ ഡാൻസ് വീഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ്. തന്റെ ഡാൻസ് മാസ്റ്റർക്കൊപ്പമാണ് താരം ചുവടു വയ്ക്കുന്നത്. ഫ്യൂഷൻ ഗാനങ്ങൾക്ക് അതിമനോഹര നൃത്ത ചുവടുമായാണ് ഭാവന എത്തിയത്.

© 2024 M4 MEDIA Plus