ഫിറ്റാവാൻ ഗംഭീര വർക്കൗട്ടുമായി പ്രിയ ഗായിക അഭയ ഹിരണ്മയി.. വീഡിയോ പങ്കുവച്ച് താരം..

തന്റെ വ്യത്യസ്തമായ ശബ്ദം കൊണ്ടും ആലാപന മികവ് കൊണ്ടും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി . പിന്നണി ഗായികയായി തന്റെ കരിയർ അഭയ ആരംഭിക്കുന്നത് 2014-ൽ ആണ്. അഭയ ഹിരണ്മയുടെ പേര് ആദ്യകാലങ്ങളിൽ കേട്ട് പോന്നിരുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിനോടൊപ്പമാണ്. ഒരുക്കാലത്ത് ഗോപി സുന്ദർ ഒരുക്കുന്ന ഒട്ടുമിക്ക ഗാനങ്ങളും ആലപിച്ചിരുന്നത്. പിന്നീടാണ് മാധ്യമങ്ങളിൽ ഇരുവരും തമ്മിലുള്ള ലിവിങ് ടുഗെതൽ ബന്ധം ഇടം പിടിച്ചത്. കൂടുതൽ പ്രേക്ഷകരും അഭയെ തിരിച്ചറിഞ്ഞത് അതിന് ശേഷമായിരിക്കും.

എന്നാൽ ഇരുവരും തങ്ങളുടെ ലിവിങ് ടുഗെതൽ ബന്ധം ഈ അടുത്ത് അവസാനിപ്പിച്ചിരുന്നു. ഗോപി സുന്ദർ പിന്നീട് ഗായിക അമൃതയെ വിവാഹം ചെയ്തതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അഭയ തന്റെ ജീവിതത്തിലെ ആ വലിയ പ്രതിസന്ധിയെ മറികടന്നത് സംഗീതത്തിലും മോഡലിംഗ് രംഗത്തും കൂടുതൽ സജീവമായി കൊണ്ടായിരുന്നു. സംഗീതം , മോഡലിംഗ് ഇതിന് പുറമേ ഒരു സിനിമയിലും അഭയ വേഷമിട്ടിരുന്നു. മഞ്ജുവാര്യർ, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങള അവതരിപ്പിച്ച ലളിതം സുന്ദരം എന്ന സിനിമയിൽ . ഈ ചിത്രത്തിലെ റിയാലിറ്റി ഷോ രംഗങ്ങളിൽ അതിലെ ജഡ്ജസിൽ ഒരാളായാണ് അഭയ വേഷമിട്ടത്. താരം ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിപ്പിച്ചപ്പോൾ പ്രേക്ഷകരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു ; എനിക്ക് യാതൊരു വിധത്തിലുള്ള വേദനകളും ഇല്ലെന്നും ഞാൻ ഈ രണ്ട് ജീവിതത്തിലും സന്തോഷവതി ആയിരുന്നു എന്നും .

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത് അഭയ പങ്കുവച്ച താരത്തിന്റെ പുത്തൻ വർക്കൗട്ട് ചിത്രങ്ങളാണ് . ഉദയം പേരൂരിലുള്ള വർക്കൗട്ട് സെന്ററിനെ പ്രെമോട്ട് ചെയ്തു കൊണ്ടാണ് അഭയ തന്റെ മനോഹരമായ വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവച്ചത്. എനിക്ക് എന്നെ ഏറെ ഇഷ്ടമാണ് … മസിൽ കരുത്തിനായല്ല വർക്ക് ഔട്ട് ചെയ്യുന്നത് പകരം തന്റെ ആത്മബലം കൂട്ടുന്നതിന് വേണ്ടിയാണ് ; എന്ന് കുറിച്ചു കൊണ്ടായിരുന്നു അഭയ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

പുതിയൊരു മേക്കോവറിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണോ എന്നാണ് ഈ പുത്തൻ ചിത്രങ്ങൾക്ക് താഴെ താരത്തിന്റെ ആരാധകർ കമന്റ് നൽകിയിരിക്കുന്നത് . തന്റെ ഗ്ലാമർ ലുക്കിലുള്ള വർക്ക് ഔട്ട് ചിത്രങ്ങളാണ് അഭയ ആരാധകർക്കായി പോസ്റ്റ് ചെയ്തത്. അഭയയെ അഭിനന്ദിച്ച് നിരവധി പ്രേക്ഷകരാണ് കമന്റുകൾ നൽകിയത്. ഒരുപാട് ആളുകൾക്ക് പ്രചോദനമാകും ഇത്തരത്തിൽ ഫിറ്റ്നെസ് നിലനിർത്തുന്നത് എന്നാണ് ചിലർ ചിത്രങ്ങൾക്ക് താഴെ നൽകിയ കമന്റുകൾ.

© 2024 M4 MEDIA Plus