ഭീഷമയിലെ ആലീസ് തന്നെയല്ലേ ഇത്.. ബുള്ളറ്റ് പാട്ടിന് താരത്തിൻ്റെ കിടിലൻ ഡാൻസ് കാണാം..

എൻ. ലിങ്കുസാമി സംവിധാനം ചെയ്ത് റാം പൊത്തിനേനി, കൃതി ഷെട്ടി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ദി വാരിയർ. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഈ ചിത്രത്തിലെ ബുള്ളറ്റ് ഗാനമാണ് . സിലമ്പരസൻ , ഹരിപ്രിയ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ശ്രീമണിയും ഈണം നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദും ആണ്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഈ ഗാനത്തിന് കിടിലൻ നൃത്ത ചുവടുകളുമായി എത്തുന്നത്.

നടി അനസൂയ ഭരദ്വജും ബുള്ളറ്റ് ഗാനത്തിന് ചുവടുവയ്ക്കുകയാണ്. താരത്തിന്റെ ഈ ഡാൻസ് പെർഫോമൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് . സ്റ്റാർ മാ ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാം ആയ സൂപ്പർ സിംഗർ ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ എത്തിയാണ് അനസൂയ ഈ ഡാൻസ് പെർഫോമൻസ് പ്രേക്ഷകർക്കായി കാഴ്ചവച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ആദ്യത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനൽ ആണ് . ഒരു മിനുട്ട് ദൈർഘ്യമുള്ള ചെറിയൊരു ഡാൻസ് പെർഫോമൻസ് വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഈ ഡാൻസ് പെർഫോമൻസിനായി വയലറ്റ് കളർ ലെഹങ്കയിൽ ഗ്ലാമറസായാണ് അനസൂയ എത്തിയിരിക്കുന്നത്. ഗംഭീര നൃത്തചുവടുകൾ കൊണ്ട് താരം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

ഇപ്പോൾ മലയാളികൾക്കും സുപരിചിതയാണ് അനസൂയ ഭരദ്വാജ് എന്ന താരം . ഈ അടുത്ത് റിലീസ് ചെയ്ത ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായാണ് താരം അഭിനയിച്ചത്. ആലീസ് എന്ന ഹോമിയോ ഡോക്ടർ കഥാപാത്രമായാണ് താരം ഈ ചിത്രത്തിൽ വേഷമിട്ടത്. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

© 2024 M4 MEDIA Plus