ബീസ്റ്റിലെ അറബിക് കുത്തിന് ചുവടുവച്ച് സ്വസിക വിജയ്..

നടി സ്വാസിക വിജയുടെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിൽ നടി പൂജ ഹെഗ്ഡെ കാഴ്ചവയ്ക്കുന്ന അറബിക് കുത്തിന്റെ ഡാൻസ് സ്റ്റെപ്പുകൾ ഏറെ വൈറലായി മാറിയിരുന്നു. ഇപ്പോൾ അതേ നൃത്ത ചുവടുകളുമായി അറബിക് കുത്ത് ചുവടു വച്ചിരിക്കുകയാണ് നടി സ്വാസിക. വൈൻ കളർ ലെഹങ്ക ധരിച്ച് അതി സുന്ദരിയായാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്.

താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് അഭിലാഷ് ടി എ ആണ്. കോസ്റ്റ്യൂമും സ്റ്റൈലിംഗും നിർവഹിച്ചിരിക്കുന്നത് രശ്മി മുരളീധരൻ ആണ്. താരത്തിന്റെ ഈ ഡാൻസ് വീഡിയോ പകർത്തിയിരിക്കുന്നത് അഭി ആണ്. നിരവധി ആരാധകരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത് . അഭിനേത്രി എന്നതിന് പുറമേ സ്വാസിക നല്ലൊരു നർത്തകി കൂടിയാണ് . താരം കുട്ടിക്കാലം മുതൽക്കേ നൃത്തം അഭ്യസിക്കുന്നുണ്ട്.

നിലവിൽ സ്വാസിക ബിഗ് സ്ക്രീനിലേയും മിനിസ്ക്രീനിലേയും സജീവമാണ് . താരം സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത് ഒരുപാട് കാലം കഷ്ടപ്പെട്ടാണ് . താരത്തെ ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്നത് മിനി സ്ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്. താരത്തിന് ജനശ്രദ്ധ നേടി കൊടുത്ത ചിത്രമായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷൻ . തുടർന്ന് ബിഗ് സ്ക്രീനിൽ സ്വാസിക സജീവമായി . വാസന്തി എന്ന ചിത്രത്തിൽ അതി ഗംഭീര പ്രകടനം കാഴ്ചവച്ച താരത്തിന് ആ വർഷത്തെ മികച്ച സഹനടിയ്ക്കുള്ള അവാർഡും ലഭിച്ചു. നിലവിൽ സ്വാസിക ഡാൻസർ , അഭിനേത്രി , അവതാരക തുടങ്ങി എല്ലാ മേഖലകളിലും ശോഭിച്ചു നിൽക്കുകയാണ് .

© 2024 M4 MEDIA Plus