പ്രേക്ഷക ശ്രദ്ധ നേടി രിതിക സിങിൻ്റെ തമിൾ ആൽബം..സോങ്ങ്..

ഡേയ് എന്ന തമിഴ് മ്യൂസിക് ആൽബത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. നടി റിതിക സിങ് ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് . ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ഒരു മികച്ച നടിയാണ് റിതിക . താരം അഭിനയ രംഗത്ത് സജീവമാകുന്നത് 2016 മുതലാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ താരം അഭിനയ രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഡേയ് എന്ന ഈ മ്യൂസിക് ആൽബം സതീഷ് കൃഷ്ണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗാനരചന ഇൻബരാജ് രാജേന്ദ്രൻ ആണ്. അദ്ദേഹം തന്നെയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും. ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹ റാഫി ആണ് . ഈ വീഡിയോ തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

ഗ്ലാമറസ് വേഷത്തിലും ഭാവത്തിലും എത്തി ത്രസിപ്പിക്കുന്ന നൃത്ത രംഗങ്ങളുമായി എത്തിയ നടി റിതിക സിങ് തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ് . ഒട്ടേറെ പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്. പ്രേക്ഷകർ നടി റിതികയുടെ അഭിനയത്തേയും നൃത്തത്തേയും പ്രശംസിക്കുന്നതോടൊപ്പം ഈ ഗാനത്തിന്റെ വരികളെയും മ്യൂസിക്കിനേയും കൂടി അഭിനന്ദിച്ച് കമന്റുക നൽകിയിട്ടുണ്ട്.

ബാലാജി എസ് , വിവേക് രവിചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ മ്യൂസിക് ആൽബം ഹ്യൂഗോ ബോക്സ് സ്റ്റുഡിയോസ് , ഹംസിനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ആണ് പുറത്തിറങ്ങിയത്. ആർ.സി പ്രണവ് ആണ് ഈ ആൽബത്തിന്റെ എഡിറ്റർ.