ഉദ്ഘാടന വേദിയിൽ സാരിയിൽ ഗ്ലാമറസായി മലയാളികളുടെ പ്രിയ താരം ഭാവന..! വീഡിയോ കാണാം..

സഹനടിയായി അഭിനയ ജീവിതം ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള സിനിമയിൽ തന്റെതായ ഇരിപ്പിടം നേടിയെടുത്ത താരമാണ് നടി ഭാവന. 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് താരത്തെ തേടിയെത്തിയത് നിരവധി നായിക വേഷങ്ങളാണ്. അധികം വൈകാതെ മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായി ഭാവനയും മാറി. പിന്നീട് അന്യഭാഷ ചിത്രങ്ങളിലേക്കും ചേകേറിയ താരം തമിഴ് ,തെലുങ്ക്, കന്നഡ തുടങ്ങി ഭാഷ ചിത്രങ്ങളിലും നായികയായി വേഷമിട്ടു.

2018 ലെ താരത്തിന്റെ വിവാഹത്തെ തുടർന്ന് മലയാള സിനിമയിൽ നിന്ന് താരം താൽക്കാലികമായി വിടവാങ്ങി . എന്നാൽ അഭിനയ രംഗത്ത് സജീവമായി തന്നെ താരം തുടർന്നു . കന്നഡ, തെലുങ്ക് ചിത്രങ്ങളിലായിരുന്നു ആ സമയം താരം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മലയാള സിനിമയിൽ ഒരു ഇടവേള എടുത്തെങ്കിലും താരം ഇപ്പോൾ ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നുണ്ട് . മലയാള സിനിമയിൽ ഇല്ലാതിരുന്നത് കൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞിരുന്നത്.

മറ്റ് താരങ്ങളെ പ്പോലെ ഭാവനയും ഇൻസ്റ്റാ ഗാമിൽ സജീവമാണ് . തന്റെ വിശേഷങ്ങളും വീഡിയോസും ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഭാവന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയ ഒരു വീഡിയോ ആണ് . പുളിമൂട്ടിൽ സിൽക്ക്സിന്റെ പാലയിലെ ഷോറും ഉദ്ഘാടത്തിന് എത്തിയ ഭാവനയുടെ മനോഹരമായ വീഡിയോ ആണിത്. സാരിയിൽ അതി സുന്ദരിയായിk എത്തിയിരിക്കുകയാണ് ഭാവന.

© 2024 M4 MEDIA Plus