ജന്മാഷ്ടമി ദിനാശംസകൾ നേർന്ന് മനോഹര നൃത്ത ചുവടുകളുമായി നടി കൃഷ്ണ പ്രഭ..

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി കൃഷ്ണപ്രഭ . ഡാൻസറായ താരം തന്റെ നിരവധി റീൽസ് വീഡിയോസാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത് . ഗ്ലാമറസ്സായും സ്റ്റൈലിഷ് ലുക്കിലും എത്തി ട്രെൻഡിംഗ് ഗാനങ്ങൾക്ക് ചുവടുവയ്ക്കാറുള്ള താരം ഇത്തവണ ക്ലാസ്സിക്കൽ ചുവടുമായി എത്തിയിരിക്കുകയാണ്. ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് കൊണ്ട് കൃഷ്ണ ഗാനത്തിന് മനോഹരമായ ക്ലാസ്സിക്കൽ പെർഫോമൻസുമായാണ് കൃഷ്ണപ്രഭ എത്തിയിരിക്കുന്നത് . മഞ്ഞ കളർ സാരി ധരിച്ച് മലയാളി തനിമയിലാണ് താരം ചുവടു വയ്ക്കുന്നത്. അബ്ദുൾ ടി റൗഫ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രാകേഷ് രാജ് ആണ്.

ഹാസ്യ വേഷങ്ങൾ ചെയ്തു കൊണ്ടാണ് കൃഷ്ണപ്രഭ മലയാള സിനിമ രംഗത്ത് ശ്രദ്ധ നേടിയത് . തുടർന്ന് സീരിയസ് റോളുകളും താരം മനോഹരമായി കൈകാര്യം ചെയ്തു തുടങ്ങി . തനിക്ക് ലഭിക്കുന്ന ഏത് വേഷവും അനായാസം ഗംഭീരമായി അവതരിപ്പിക്കുന്നതിനാൽ തന്നെ നിരവധി മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തി . ബിഗ് സ്ക്രീനിൽ തിളങ്ങുമ്പോഴും മിനിസ്ക്രീൻ പരമ്പരകളിലും താരം സജീവമാണ്. അഭിനേത്രി , നർത്തകി , അവതാരക തുടങ്ങി മേഖലകളിൽ എല്ലാം തന്നെ കൃഷ്ണ പ്രഭ ശോഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരത്തിന് 35 ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്. അതിനാൽ താരത്തിന്റെ ഓരോ പോസ്റ്റും വളരെ വേഗം വൈറലായി മാറുകയും ചെയ്യാറുണ്ട്.