ദിൽഷ പ്രസന്നനിനൊപ്പം തകർപ്പൻ ഡാൻസുമായി ശരണ്യ ആനദ്..! വൈറൽ വീഡിയോ കാണാം..

അഭിനേത്രി, മോഡൽ എന്നീ മേഖലകളിൽ ഒരുപോലെ ശോഭിച്ച് നിൽക്കുന്ന താരമാണ് നടി ശരണ്യ ആനന്ദ് . ശരണ്യ മിനിസ്ക്രീനിലെ സജീവ താരമാണെങ്കിലും ബിഗ് സ്ക്രീനിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . വലുതും ചെറുതുമായ വേഷങ്ങളിൽ ഒരു പാട് സിനിമകളിൽ ശരണ്യ വേഷമിട്ടിട്ടുണ്ട്. തെലുങ്ക്, തമിഴ് ഭാഷ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാളി പ്രേക്ഷകർക്കിടയിൽ താരം ശ്രദ്ധ നേടിയത് ഏഷ്യനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് . ഈ പരമ്പരയിൽ വേദിക എന്ന നെഗറ്റീവ് കഥപാത്രമായാണ് ശരണ്യ വേഷമിട്ടത്. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന ശരണ്യയ്ക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്.

ബിഗ് ബോസ് സീസൺ ഫോർ വിജയ കിരീടം ചൂടിയ താരമാണ് ദിൽഷ പ്രസന്നൻ . മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് . പിന്നീട് ചില പരമ്പരകളിലും ചില ഷോകളിലും ദിൽഷ എത്തിയിരുന്നു. ഡാൻസറായ താരം തന്റെ നിരവധി ഡാൻസ് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

ഇൻസ്റ്റഗ്രാമിൽ മാത്രമായി ലക്ഷക്കണക്കിന് ആരാധകരാണ് ശരണ്യ ആനന്ദിന് ഉള്ളത്. അതുകൊണ്ട് തന്നെ ശരണ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വളരെ വേഗം വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ താരം പങ്കു വച്ച പുതിയൊരു റീൽസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുന്ന വിക്രാന്ത് റോണ എന്ന ചിത്രത്തിലെ രാ രാ രക്കമ്മ എന്ന ഗാനത്തിന് ഒരുമിച്ച് ചുവടു വച്ചിരിക്കുകയാണ് ശരണ്യയും ദിൽഷയും. ഒടുവിൽ എന്റെ ഡാർലിംഗ് ദിലുവിനൊപ്പം എന്ന് കുറിച്ച് കൊണ്ടാണ് ശരണ്യ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .