നവാഗതനായ അഭിരാം സുരേഷ് ഉണ്ണിത്താന്റെ സംവിധാന മികവിൽ പുതുമുഖ താരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് അണിയിച്ചൊരുക്കിയ യക്ഷി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി അവന്തിക മോഹൻ. ചെറുതും അധികം ശ്രദ്ധ നേടാൻ സാധിക്കാതെയും പോയ ചില ചിത്രങ്ങളിൽ ആയിരുന്നു അവന്തിക നായികയായി അഭിനയിച്ചത് . ഇത്തരം ചിത്രങ്ങൾക്ക് പുറമേ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നീലാകാശം പച്ചക്കടൽ ചുവന്ന് ഭൂമി എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം അവന്തിക ചെയ്തിട്ടുണ്ടായിരുന്നു.
സിനിമകളിൽ വേഷമിട്ടിരുന്നു അതേ സമയത്ത് തന്നെ അവന്തിക മിനിസ്ക്രീൻ പരമ്പരകളിലും സജീവമായി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന പരമ്പര താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു . അതിൽ ഡോക്ടർ നന്ദിത എന്ന കഥാപാത്രത്തെയാണ് അവന്തിക അവതരിപ്പിച്ചത്. പിന്നീട് പ്രിയപ്പെട്ടവൾ എന്ന മഴവിൽ മനോരമയിലെ തന്നെ മറ്റൊരു പരമ്പരയിലും അഭിനയിച്ചു. 2017-ൽ ആണ് താരം വിവാഹിതയാകുന്നത്. രുദ്രയൻഷ് കൈന്ത് എന്ന പേരിൽ ഒരു മകനുണ്ട് താഴത്തിന്. അനിൽ കുമാർ കൈന്ത് എന്നാണ് അവന്തികയുടെ ജീവിതപങ്കാളിയുടെ പേര്.
28 കാരിയായ അവന്തിക ഏറെ സുന്ദരിയാണ് അതിനാൽ തന്നെ നിരവധി ആരാധകരും താരത്തിനുണ്ട്. ഏറെ നീളമുള്ള മുടി തന്നെയാണ് അവന്തിക താരത്തിന്റെ ആകർഷണം . നീളൻ മുടിക്കാരി എന്നും താരത്തിന്റെ ആരാധകർ അവന്തികയെ സ്നേഹപൂർവ്വം വിശേഷിപ്പിക്കാറുണ്ട്. ആത്മസഖിയിലൂടെ പ്രശസ്തി നേടിയ അവന്തിക ഇപ്പോൾ അഭിനയിക്കുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന തൂവൽ സ്പർശം എന്ന പരമ്പരയിലാണ് .
മറ്റ് നായികമാരെ പോലെ സമൂഹ മാധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ് അവന്തിക . പക്ഷേ താരം സോഷ്യൽ മീഡിയയിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് ഫോട്ടോ ഷൂട്ടുകൾക്ക് അല്ല . ഡാൻസ് ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന അവന്തിക തന്റെ ഡാൻസ് വീഡിയോസ് ആണ് സോഷ്യൽ മീഡിയയിൽ ആരാധകർക്കായി കൂടുതലായും പങ്കുവെക്കാറുള്ളത്. ഇപ്പോൾ അവന്തിക തൻറെ ആരാധകർക്കായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് ഒരു ബോളിവുഡ് പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോ ആണ്. വീഡിയോ കണ്ട ആരാധകർ കമൻറ് ചെയ്തിരിക്കുന്നത് കലക്കൻ ഡാൻസ് ആണല്ലോ എന്നാണ് .