അതി മനോഹര ക്ലാസ്സിക്കൽ ഡാൻസുമായി മലയാളികളുടെ പ്രിയ നടി ശോഭന..

പ്രശസ്ത നർത്തകിയും ഒരുകാലത്ത് മലയാള സിനിമയിൽ ശോഭിച്ചു നിന്നിരുന്ന നായികയുമായിരുന്നു നടി ശോഭന. 1980 കൾ മുതൽ മലയാള ചലച്ചിത്ര മേഖലയുടെ ഭാഗമായിരുന്ന ശോഭന തന്റെ അഭിനയ മികവുകൊണ്ട് രണ്ടുതവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കേരള ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. സ്ഥലത്തിൻറെ കലാ മികവിനെ 2006 രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു . താരത്തിന്റെ കരിയറിൽ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരുന്നു മണിച്ചിത്രത്താഴിലെ നാഗവല്ലി . നാഗവല്ലിയുടെ പ്രകടനത്തിനാണ് താരത്തിന് ദേശീയ അവാർഡ് ലഭിച്ചതും. മലയാളത്തിന് പുറമേ തെലുങ്കു , തമിഴ്, ഹിന്ദി , കന്നട , ഇംഗ്ലീഷ് ചിത്രങ്ങളിലും താരം തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2000 വരെ മലയാള സിനിമയിൽ സജീവമായി നിലകൊണ്ട ശോഭന പിന്നീട് രണ്ടു മൂന്നു വർഷങ്ങൾ കൂടുമ്പോൾ ഓരോ ചിത്രങ്ങളിൽ മാത്രമായി പ്രത്യക്ഷപ്പെട്ടു. 2013 ൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിനു ശേഷം ഏറെ വർഷങ്ങളുടെ ഇടവേള എടുത്ത് 2020 വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയിച്ചു. അഭിനയത്തേക്കാൾ കൂടുതൽ താരം ഇപ്പോൾ പ്രാധാന്യം നൽകുന്നത് നൃത്തത്തിനാണ് . മികച്ച ഒരു ഭരതനാട്യം നർത്തകിയാണ് ശോഭന. നിലവിൽ ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം നടത്തി പോരുകയാണ് താരം. അവിവാഹിതയായ താരം 2011 ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുവാൻ ആരംഭിച്ചു. അനന്ത നാരായണി എന്നാണ് താരത്തിന്റെ മകളുടെ പേര്.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് ശോഭനയും . താരം തന്നെ നിരവധി നൃത്ത വീഡിയോകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവെക്കാറുള്ളത്. വീഡിയോകൾക്ക് പുറമെ നിരവധി ചിത്രങ്ങളും യാത്ര വിശേഷങ്ങളും മറ്റും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് . തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ശോഭന പങ്കുവെച്ച പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. തൻറെ വിദ്യാർത്ഥിനികൾക്കൊപ്പമാണ് ശോഭന ചുവട് വച്ചിരിക്കുന്നത്. ആലിയ ഭട്ട് അഭിനയിച്ച ഗംഗുഭായ് കത്യാവാഡി എന്ന ചിത്രത്തിലെ ഡോലിഡ ഗാനത്തിനാണ് ഇവർ ക്ലാസിക്കൽ പെർഫോമൻസ് കാഴ്ചവച്ചിരിക്കുന്നത്. കലാർപ്പണ റിസർച്ച് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നുമാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. രതീഷ് ശ്രീകണ്ഠൻ നായരാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നതും എഡിറ്റ് ചെയ്തിരിക്കുന്നതും. ഗൗതമി നായർ , ശ്വേതാ മേനോൻ തുടങ്ങിയ താരങ്ങൾ ഉൾപ്പെടെ നിരവധി ആരാധകരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.