ഒള്ളുലേരി പാട്ടിന് സ്റ്റേജിൽ തകർപ്പൻ ഡാൻസുമായി നടി സ്വസിക വിജയ്..

അഭിനയരംഗത്ത് നിലവിൽ ശോഭിച്ചു നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ് . ഏറെക്കാലമായി മലയാള സിനിമയിൽ സജീവമായ താരത്തിന് ഒരു നായിക പദവി ലഭിച്ചു തുടങ്ങിയത് കഴിഞ്ഞ വർഷം മുതൽക്കാണ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. മലയാളത്തിലെ പുറമേ തമിഴ് തെലുങ്കു ഭാഷ ചിത്രങ്ങളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തൻറെ അഭിനയജീവിതം ആരംഭിക്കുന്നത് തന്നെ. തൊട്ടടുത്ത വർഷം ഫിഡിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്നുവെങ്കിലും താരത്തെ ശ്രദ്ധേയമാക്കി മാറ്റിയത് 2016 പുറത്തിറങ്ങിയ സ്വർണ്ണക്കടുവ, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ ചിത്രങ്ങളാണ്. ഇതിൽ കട്ടപ്പനയിലെ ഹൃതിക് റോഷൻ ചിത്രത്തിൽ താരം അവതരിപ്പിച്ച നീതു എന്ന തേപ്പുകാരിയുടെ വേഷം മലയാളി പ്രേക്ഷകർ ഏറ്റെടുത്തു. അതോടെയാണ് മലയാള സിനിമയിൽ ഒരു താരമായി സ്വാസിക മാറി തുടങ്ങിയത്.

പിന്നീട് ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ സ്വാസിക എന്ന താരത്തിന് സാധിച്ചു. കുട്ടനാടൻ മാർപാപ്പ , ഒരു കുട്ടനാടൻ ബ്ലോഗ് , ഇഷ്ക് , പൊറിഞ്ചു മറിയം ജോസ് , ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, വാസന്തി , കേശു ഈ വീടിൻറെ നാഥൻ , ആറാട്ട്., സിബിഐ 5, പത്താം വളവ്, കുടുക്ക് 2025 , മോൺസ്റ്റർ , കുമാരി , ഒരു ഓട്ടോറിക്ഷക്കാരൻറെ ഭാര്യ, ചതുരം തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ സ്വാസിക ശോഭിച്ചു. എന്നാൽ എല്ലാ നടിമാരുടെയും ആഗ്രഹം ഒരു നായികയായി തിളങ്ങുവാൻ തന്നെയായിരിക്കും. സഹ നടിയായി മാത്രം ശോഭിച്ച സ്വാസികയ്ക്ക് നായികയായി തുടങ്ങുവാനുള്ള അവസരം ലഭിച്ചത് വാസന്തി , ചതുരം എന്നീ ചിത്രങ്ങളിലൂടെയാണ്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ചതുരം എന്ന സിനിമയിലെ ശക്തയായ നായിക കഥാപാത്രത്തെ അവതരിപ്പിച്ച സ്വാസികയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ഈ ചിത്രം ഒരു എ സർട്ടിഫൈഡ് സിനിമ ആയതുകൊണ്ട് തന്നെ അതിൻറെ പേരിൽ ഒട്ടനവധി വിമർശനങ്ങളും താരം നേരിടേണ്ടിവന്നു. ഉടയോൾ, ജെന്നിഫർ തുടങ്ങിയവയാണ് സ്വാസികയുടെ പുതിയ പ്രോജക്ടുകൾ .

അവതാരികയായും പരമ്പരകളിൽ വേഷമിട്ടും മിനിസ്ക്രീനിലും സ്വാസിക സജീവമാണ്. അതിനാൽ തന്നെ ഒട്ടേറെ ആരാധകരാണ് ഈ താര സുന്ദരിക്കുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലും സ്വാസിക ഒരു നിറസാന്നിധ്യമാണ്. നർത്തകിയായ താരം പങ്കുവെക്കുന്ന തൻറെ ഡാൻസ് വീഡിയോസിന് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സ്വാസികയുടെ പുതിയൊരു ഡാൻസ് വീഡിയോ ആണ് . അജഗജാന്തരം എന്ന ചിത്രത്തിലെ ട്രെൻഡിങ് ഗാനത്തിനാണ് സ്വാസിക ചുവടുവെച്ചിട്ടുള്ളത്. ഫോട്ടോഗ്രാഫർ ജിബിൻ ആണ് തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.