ദുബായ് യാത്ര വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..

ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് യാത്രകൾ തിരിക്കുന്നത് താരങ്ങളുടെ ഒരു പതിവാണ് പ്രത്യേകിച്ച് നടിമാർ . തങ്ങളുടെ അഭിനയ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കായി അവർ സമയം കണ്ടെത്താറുണ്ട്. ഇത്തരത്തിൽ യാത്രകളെ ഏറെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന യുവർ നടിമാരിൽ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. ബാലതാരമായി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും ഒട്ടും വൈകാതെ നായികയായി ശോഭിക്കുകയും ചെയ്ത താരമാണ് സാനിയ .

കഴിഞ്ഞ ഒരു മാസത്തോളം ആയി താഴെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്നത് ദുബായിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോസും ആണ് . ദുബായിലെ ഒട്ടുമിക്ക സ്ഥലങ്ങളും താരം ഇതിനോടകം സന്ദർശിച്ചിട്ടുണ്ട് എന്നത് താരത്തിന്റെ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. ഇപ്പോൾ താരം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തെ ദുബായ് യാത്രയും തിരിച്ച് നാട്ടിലേക്ക് വരുന്നതുവരെയുമുള്ള കാഴ്ചകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മിനിറ്റ് വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാനിയ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ദുബായ് ഡയറിസ് എന്ന ഹാഷ് ടാഗോഡ് കൂടിയാണ്. ഈ വീഡിയോയിൽ തൻറെ ഒട്ടുമിക്ക ദിവസങ്ങളിലും ഉള്ള കാര്യങ്ങൾ സാനിയ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ തന്നെ ഏറെ വൈറലായി മാറിയത് താരം ബിക്കിനിയിൽ നിൽക്കുന്ന ഒരു ഭാഗമാണ്. വീഡിയോ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത് ഇതുപോലെ ഒരു നടി മലയാളത്തിൽ ഇതുവരെയും വന്നിട്ടില്ല എന്നാണ്.



പ്രേക്ഷകർക്ക് മുന്നിൽ ഇതുവരെയും ഇത്രയും ഗ്ലാമറാസ് ആയിട്ടുള്ള ഒരു മലയാളം യുവനടി എത്തിയിട്ടില്ല. ഇത്തരം വേഷങ്ങളിൽ സിനിമകളിലും സാനിയക്ക് തിളങ്ങാൻ സാധിക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. താരം ദുബായിലേക്ക് യാത്ര തിരിച്ചത് തൻറെ സുഹൃത്തിന് ഒപ്പമാണ്. സാനിയയുടെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം നിവിൻപോളി നായകനായി എത്തിയ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് ആണ് .

© 2024 M4 MEDIA Plus