വിക്രാന്ത് റോണയിലെ റക്കമ്മ പാട്ടിന് ചുവടുവച്ച് അശ്വതി നായർ..! വീഡിയോ കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് വിക്രാന്ത് റോണ എന്ന തെലുങ്ക് ചിത്രത്തിലെ രാ രാ രക്കമ്മ എന്ന ഗാനമാണ്. ഈച്ച എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടൻ കിച്ച സുധീപാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. സുധീപിനൊപ്പം ആരാധകരെ മയക്കുന്ന നൃത്ത ചുവടുകളുമായി നടി ജാക്വിലിൻ ഫെർനാൻഡസും എത്തുന്നുണ്ട്. ഈ ഗാനവും ഗാനത്തിലെ ചുവടുകളും ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഇപ്പോൾ ഈ ഗാനത്തിന് ചുവടു വയ്ക്കുന്നത്.

ഇപ്പോഴിതാ മിനിസ്ക്രീൻ താരം അശ്വതി നായരും രാ രാ രക്കമ്മയ്ക്ക് കിടിലൻ നൃത്തചുവടുകളുമായി എത്തിയിരിക്കുകയാണ്. സ്ലീവ് ലെസ് ഫ്രോക്ക് ധരിച്ച് മുടി അഴിച്ചിട്ട് സ്‌റ്റൈലിഷ് ആയാണ് താരം ചുവടുവയ്ക്കുന്നത് . ഷജീൽ കബീർ ആണ് താരത്തിന്റെ ഈ റീൽസ് വീഡിയോ പകർത്തിയിരിക്കുന്നത് . നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റ്സും നൽകിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് അശ്വതി. ട്രെൻഡിംഗ് ആയി മാറുന്ന ഓരോ ഗാനത്തിനും റീൽസ് വീഡിയോസുമായി അശ്വതി എത്താറുണ്ട്. നല്ലൊരു നർത്തകി ആയതു കൊണ്ട് തന്നെ ഫോട്ടോ ഷൂട്ടുകളെക്കാൾ ഡാൻസ് വീഡിയോസുമായാണ് അശ്വതി എത്താറുള്ളത് .

ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി അഭിനയ രംഗത്തേക്ക് എത്തുന്നത്. അത് താരത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറി. ചില ഹ്രസ്വ ചിത്രങ്ങളിലും അശ്വതി വേഷമിട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്തും താരം തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഗ്ലാമറസ്സ് ചിത്രങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന അശ്വതിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.

© 2024 M4 MEDIA Plus