ജോർതാലെ പാട്ടിന് തകർപ്പൻ ഡാൻസുമായി ദൃശ്യ രഘുനാഥ്..! വീഡിയോ കാണാം…

ഒമർ ലുലു സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിംങ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി ദൃശ്യ രഘുനാഥ് . ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ പിന്നീട് അഭിനയിച്ചിട്ടുള്ളു. താരത്തിന്റെ അഭിനയ മികവും സൗന്ദര്യവും ആണ് പ്രേക്ഷകർക്കിടയിൽ താരത്തിന് ഇത്രയും സ്വീകാര്യത നൽകിയത്. പ്രേക്ഷക മനം കീഴടക്കിയത് താരത്തിന്റെ ശാലീന സൗന്ദര്യം തന്നെയാണ്.

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന് ശേഷം ദൃശ്യ പിന്നീട് അഭിനയിച്ചത് മാച്ച് ബോക്സ് എന്ന ചിത്രത്തിലാണ്. 2017 ൽ ആണ് മാച്ച് ബോക്സ് എന്ന ചിത്രം റിലീസ് ചെയ്തത് എന്നാൽ ഈ ചിത്രത്തിന് ശേഷം പിന്നീട് ദൃശ്യയെ സ്ക്രീനിൽ കാണുന്നത് 2021 ൽ ആയിരുന്നു. എന്നാൽ 2021 ൽ താരം എത്തിയത് മലയാളത്തിൽ ആയിരുന്നില്ല തെലുങ്ക് ചിത്രമായ ഷാദി മുബാറക്കിൽ ആണ്.

തരത്തിന്റെ മലയാള ചിത്രം പിന്നീട് പുറത്തിറങ്ങിയത് 2022 ൽ ആണ്. ജയസൂര്യ നായകനായി എത്തിയ ജോൺ ലൂഥർ എന്ന ചിത്രത്തിലാണ് ദൃശ്യ വേഷമിട്ടത്.

ബിഗ് സ്ക്രീനിൽ താരത്തിന്റെ സാന്നിധ്യം വിരളമാണെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. പുത്തൻ മേക്കോവറിൽ സോഷ്യൽ മീഡിയയിൽ എത്തുന്ന ദൃശ്യയുടെ ചിത്രങ്ങളും റീൽസും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ റീൽസാണ് . ദാവണി ധരിച്ച് പാവട മടക്കി കുത്തി എത്തിയ താരം ജോർത്താലെ എന്ന ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്. താരത്തിന്റെ ഈ മനോഹര വീഡിയോ പകർത്തിയിരിക്കുന്നത് അതുൽ കൃഷ്ണ ആണ് .

© 2024 M4 MEDIA Plus