നടി വൈഗയുടെ കൂടെ ഡാൻസ് കളിച്ച് സാധിക വേണുഗോപാൽ..!

നടി സാധിക വേണുഗോപാൽ എന്ന താരം ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ചെറിയ ചെറിയ റോളുകൾ ചെയ്ത് മലയാളത്തിലെ വമ്പൻ താരങ്ങൾക്കൊപ്പം സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്നതായിരുന്നു സാധികയുടെ ആദ്യ ചിത്രം . താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ഈ ചിത്രത്തിലൂടെയാണ് . അതിന് ശേഷം എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും , കലികാലം, ബ്രേക്കിംഗ് ന്യൂസ് , പൊറിഞ്ചു മറിയം ജോസ് തുടങ്ങി സിനിമകളിലും സാധിക വേഷമിട്ടു . ഇതിന് പുറമേ ഒട്ടേറെ ഷോർട്ട് ഫിലിമുകളിലും സാധിക അഭിനയിച്ചിട്ടുണ്ട്.ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് സാധിക പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. മാത്രമല്ല സാധിക അവതരിപ്പിക്കുന്ന കുക്കറി ഷോയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

താരത്തോടൊപ്പം സ്റ്റാർ മാജിക് ഷോയിൽ ഉണ്ടായിരുന്ന മറ്റൊരു താരമാണ് വൈഗ . സിനിമയിലും സീരിയലിലും ശോഭിക്കപ്പെട്ട താരമാണ് വൈഗ . കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഓർഡിനറി ആണ് വൈഗയുടെ ആദ്യ ചിത്രം. സാധികയെപ്പോലെ വൈഗയ്ക്കും കൂടുതൽ മലയാളി ആരാധകർ ഉണ്ടായത് സ്റ്റാർ മാജിക് ഷോയിലൂടെയാണ്. സാധികയും വൈഗയും അടുത്ത സുഹൃത്തുക്കളാണ് .

ഇരുവരും ഗ്ലാമറസ് വേഷങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത് കൊണ്ട് തന്നെ ഇവരുടെ പോസ്റ്റുകൾ വളരെ വേഗമാണ് സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഇപ്പോഴിത സാധിക തന്റെ ഇൻസ്റ്റഗ്രാമിൽ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മാഡ് ആങ്കിൾസ് എന്ന് കുറിച്ചു കൊണ്ട് പങ്കുവച്ച ഈ വീഡിയോയിൽ സാധികയേയും വൈഗയേയും കാണാൻ സാധിക്കും. സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് ഗ്ലാമറസ് ആയി സാധിക എത്തിയപ്പോൾ പാന്റും സ്ലീവ് ലെസ് ടോപ്പും ധരിച്ച് സ്റ്റൈലിഷ് ആയാണ് വൈഗ എത്തിയത്.