നടൻ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയകുമാറിന്റെ മകളും നടിയുമായ അർത്ഥന ബിനു. വർഷങ്ങളായി അർത്ഥനയുടെ അമ്മ ബിനുവും വിജയകുമാറും തമ്മിൽ വേർപിരിഞ്ഞിട്ട് . അർത്ഥന ആകട്ടെ സിനിമ രംഗത്തേക്ക് എത്തിയത് അച്ഛൻറെ യാതൊരുവിധ പേരും ഉപയോഗിക്കാതെ തന്നെയാണ്. വിജയകുമാറിനെതിരെ അർത്ഥന നടത്തിയിരിക്കുന്ന ആരോപണം വീട്ടിലേക്ക് അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി എന്നുള്ളതാണ്. ഇതിന് തെളിവ് എന്നോണം ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
ഇപ്രകാരം കുറച്ചു കൊണ്ടാണ് അർത്ഥന വീഡിയോ പോസ്റ്റ് ചെയ്തത്; ക്യാപ്ഷൻ മുഴുവനായി വായിക്കൂ… ഏകദേശം 9:45 കഴിഞ്ഞ് ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് സഹായത്തിനായി വിളിച്ചിട്ടും ഒരു നടപടിയും ആരും ഇതുവരെ സ്വീകരിക്കാത്തതിനാൽ ആണ് ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഈ വീഡിയോയിൽ കാണുന്നത് ചലച്ചിത്ര നടനും എൻറെ ബയോളജിക്കൽ പിതാവുമായ വിജയകുമാർ ആണ്. 10 വർഷം മുമ്പ് എനിക്കും അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഒരു സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഞങ്ങളുടെ വീട്ടിലേക്ക് മതിൽ ചാടി കടന്ന് അതിക്രമിച്ച് എത്തിയ ശേഷം തിരികെ പോകുന്ന അദ്ദേഹത്തെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
നിയമപരമായ വിവാഹമോചനം നേടിയവരാണ് എന്റെ മാതാപിതാക്കൾ . 85 വയസ്സുള്ള അമ്മൂമ്മയ്ക്ക് ഒപ്പം ഞങ്ങളുടെ മാതൃ വീട്ടിലാണ് ഞാനും അമ്മയും സഹോദരിയും താമസിക്കുന്നത്. പലതവണ അയാൾ അതിക്രമിച്ച് ഇവിടേക്ക് കയറിയിരുന്നു ഞങ്ങൾ അപ്പോഴെല്ലാം പോലീസിൽ കേസ് നൽകിയിരുന്നു. ഇത്തവണ ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറിയാൽ വാതിൽ പൂട്ടിയിരുന്നതിനാൽ തുറന്ന ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. അയാൾ എൻറെ അനിയത്തിയേയും മുത്തശ്ശിയേയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ ഞാൻ പ്രതികരിച്ചു. അപ്പോൾ നിൻറെ സിനിമ അഭിനയം നിർത്തണമെന്നും അതിനായി ഞാൻ ഏത് അറ്റം വരെയും പോകും എന്നും അയാൾ ഭീഷണിപ്പെടുത്തി. എനിക്ക് അഭിനയിക്കണമെന്ന് ഉണ്ടെങ്കിൽ അദ്ദേഹം പറയുന്ന സിനിമകളിൽ അഭിനയിക്കാം എന്നും അയാൾ പറഞ്ഞു. അതോടൊപ്പം ജനലിലിട്ട് അടിക്കുകയും ചെയ്തു.
എൻറെ മുത്തശ്ശി ജീവിക്കാൻ വേണ്ടി എന്നെ വിട്ടു എന്നും അയാൾ ആരോപിച്ചു. കൂടാതെ ചിത്രീകരണം കഴിഞ്ഞ് നിൽക്കുന്ന എൻറെ ചിത്രത്തെയും അതിൻറെ ടീമിനെയും ചീത്ത വിളിച്ചു. ഞാൻ വർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അമ്മയുടെ ജോലിസ്ഥലത്തും സഹോദരി പഠിക്കുന്ന സ്ഥാപനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ കേസ് കോടതിയിൽ നടക്കുമ്പോഴാണ് അയാൾ ഇതെല്ലാം ഇപ്പോൾ കാട്ടിക്കൂട്ടിയത്. സിനിമയിൽ അഭിനയിക്കുന്നത് എൻറെ ഇഷ്ടത്തിനാണ് അഭിനയം എനിക്കെപ്പോഴും ഒരു അഭിനിവേശമാണ്. എനിക്ക് ആരോഗ്യമുള്ള കാലത്തോളം ഞാൻ അഭിനയം തുടരും .
ഒരു മലയാള സിനിമയിൽ ഞാൻ അഭിനയിക്കുന്ന സമയത്ത് അത് തടയാൻ വേണ്ടി അയാൾ കേസ് നൽകിയിരുന്നു. ഷൈലോക് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തും അത് ഉണ്ടായി. ഇനിയും കൂടുതൽ എഴുതണമെന്ന് ഉണ്ട് പക്ഷേ ക്യാപ്ഷനിൽ ലിമിറ്റ് ഉണ്ടല്ലോ. അമ്മയ്ക്ക് തിരിച്ചു ലഭിക്കേണ്ട പണത്തിന്റെയും സ്വർണത്തിന്റെയും പേരിൽ കേസ് നൽകിയിട്ടുണ്ട് എന്നും അർത്ഥന തൻറെ വീഡിയോക്കൊപ്പം കുറിച്ചു. അർത്ഥന സിനിമയിൽ ആദ്യമായി അഭിനയിച്ചത് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മുത്ത്ഗൗ എന്ന സിനിമയിലാണ്.