വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന മകളുടെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ വിജയകുമാര്‍…!

നടൻ വിജയ കുമാറിൻ്റെ മകളും, നടിയുമായ അർത്ഥന പങ്കുവച്ച വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ.. ഇപ്പൊൾ ഇതാ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന മകളുടെ ആരോപണത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് നടന്‍ വിജയകുമാര്‍. ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിയത് എന്നാണ് വിജയകുമാർ പറയുന്നത്.

ഇളയ മകള്‍ പ്ലസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിന് പണം അയച്ചിരുന്നു. ഇതിന് ശേഷം വിളിച്ചിട്ട് ഭാര്യ ഫോണ്‍ എടുത്തില്ല എന്നും, മകളോട് ഇക്കാര്യം ചോദിക്കാനാണ് പോയതെന്നും താരം പറയുന്നു.