ഒരു കാലത്ത് സിനിമയിൽ നായകന്മാരെ മാത്രം ആരാധനയോടെ കണ്ടിരുന്ന സമയമുണ്ടായിരുന്നു . എന്നാൽ ഇന്നിപ്പോൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വില്ലന്മാരും സഹനടന്മാരും പ്രേക്ഷകരുടെ ആരാധന പാത്രമായി മാറുന്നുണ്ട്. ഹോളിവുഡ് മുതൽ മോളിവുഡ് വരെയുള്ള സിനിമാ രംഗത്ത് നമുക്കിത് കാണാനാകും. ജീവിതത്തിൽ നന്മയുള്ളവർ ആയിരിക്കും പലപ്പോഴും സിനിമയിൽ വില്ലന്മാരായി അഭിനയിക്കുന്നത് എന്ന് പറയാറുണ്ട്. ചില സമയങ്ങളിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നുന്നതും നായകന്മാരെക്കാൾ വിലന്മാരുടെ പ്രകടനം ആയിരിക്കും.
സിനിമയിലേതുപോലെ തന്നെയാണ് ടെലിവിഷൻ രംഗത്തെ സീരിയലുകളിലും .
പരമ്പരകളിൽ നായികയായും നായകനായും തിളങ്ങിയാലും പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്നത് വില്ലനായോ/വില്ലത്തിയായോ ഒക്കെ അഭിനയിച്ചവരെ ആയിരിക്കും. ചില താരങ്ങൾ പിന്നിടങ്ങോട്ട് ആ സീരിയലിലെ കഥാപാത്രത്തിന്റെ പേരിലായിരിക്കും പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് തന്നെ. അത്തരത്തിൽ ഇന്നും മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരാളാണ് എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ നെഗറ്റീവ് റോൾ ചെയ്ത് ശ്രദ്ധ നേടിയ അർച്ചന സുശീലൻ.
ആ പരമ്പരയിൽ ഗ്ലോറി എന്ന കഥാപാത്രത്തെയാണ് അർച്ചന അവതരിപ്പിച്ചത്.
താരത്തിന്റെ മികച്ച പ്രകടനം കൊണ്ട് ഒരുപാട് ആരാധകരെയും അർച്ചനയ്ക്ക് ലഭിച്ചിരുന്നു. മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലേക്കുള്ള അവസരം വരെ അതിലെ പ്രകടന മികവ് കൊണ്ട് താരത്തിന് ലഭിച്ചു. ചെറിയ റോളുകളിൽ ആണെങ്കിലും കുറെ സിനിമകളുടെ ഭാഗമായ അർച്ചന കഴിഞ്ഞ വർഷം ആണ് വിവാഹിതയായത് . അതോടെ താരം അമേരിക്കയിലേക്ക് പോവുകയും ചെയ്തു.
മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോ ആയ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ആദ്യത്തെ സീസണിൽ മത്സരാർത്ഥി ആയി അർച്ചന പങ്കെടുത്തിരുന്നു. അമേരിക്കയിൽ എത്തിയ താരം അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ താരം ആരാധകർക്കായി ഒരു വീഡിയോ പങ്കു വച്ചിരിക്കുകയാണ്. അവിടുത്തെ ബീച്ചിൽ നിന്ന് താരം ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.