കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി കനിഹ..!

തമിഴ് സിനിമയായ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് നടി കനിഹ. തമിഴ് നാട്ടുകാരി ആണെങ്കിലും ആരംഭം തമിഴ് സിനിമയിൽ ആണെങ്കിലും കനിഹ എന്ന താരമായി മാറിയത് മലയാള സിനിമയിലൂടെ ആണ് . കൂടുതൽ നല്ല കഥാപാത്രങ്ങളും അവസരങ്ങളും കനിഹയെ തേടിയെത്തിയത് താരത്തിന്റെ വിവാഹ ശേഷമാണ്. കനിഹ വിവാഹിതയായത് 2008-ലായിരുന്നു . 2009 മുതലാണ് കനിഹ എന്ന അഭിനേത്രിയെ തേടി നല്ല കഥാപാത്രങ്ങൾ എത്തി തുടങ്ങിയത്.

തന്റെ ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടവേള നൽകികൊണ്ട് , ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കാൻ പോയിരിക്കുകയാണ് കനിഹ. കൂടുതൽ താരങ്ങളും അവധിക്കാല യാത്ര പോകാറുളളത് മാലിദ്വീപ് പോലെയുള്ള സ്ഥലങ്ങളിലാണ് . എന്നാൽ അതിൽ നിന്ന് വ്യത്യസ്തയായി കനിഹ പോയത് ‘തുർക്കിയിലാണ്. അവധിക്കാലം ആഘോഷിക്കാനായി തുർക്കിയിൽ എത്തിയ താരം അവിടെ നിന്നുള്ള തന്റെ ചിത്രങ്ങൾ ആരാധകർക്കായ പങ്കു വച്ചിരിക്കുകയാണ്.

തന്റെ ചിത്രങ്ങൾക്കൊപ്പം താരം ഒരു നീണ്ട ക്യാപ്ഷനും കുറിച്ചു. ആളുകൾ, ഭക്ഷണം, കമ്പം.. അവധിക്കാലം നിങ്ങളുടെ ജീവിതം കൂടുതൽ നല്ലതാകുന്നു. ചരിത്രം പഠിക്കു.. ഇസ്താംബൂളിലെ ഒരു വിനോദസഞ്ചാരിയാണ്.. അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഏറ്റവും നല്ല ഭാഗം.. ഇന്നൊരു തിങ്കളാഴ്ചയാണെന്ന് തോന്നുന്നില്ല.. കാരണം എല്ലായ്പ്പോഴും അനുഭവപ്പെടുന്നത് ഒരു വാരാന്ത്യമായി ആണ് ..”.

ചിത്രങ്ങൾ കൂടാതെ തന്റെ സുഹൃത്തിന് ഒപ്പം തുർക്കിയിലെ തന്റെ അവധിക്കാലം യാത്രയ്ക്കിടെ ഡാൻസ് ചെയ്യുന്നതിന്റെ ഒരു വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അടിച്ചുപൊളിക്കൂ എന്നാണ് ആരാധകർ താരത്തിന്റെ പോസ്റ്റുകൾക്ക് കമന്റ് നൽകിയിരിക്കുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടിയും കെ മധുവും ഒന്നിച്ച സി.ബി.ഐ 5 ദി ബ്രൈനിലാണ് കനിഹ അവസാനമായി അഭിനയിച്ചിട്ടുള്ളത്.

© 2024 M4 MEDIA Plus