സുഹൃത്തിനൊപ്പം ഡിപാം ഡപാം പാട്ടിന് കിടിലൻ ഡാൻസുമായി കൃഷ്ണ പ്രഭ..!

സോഷ്യൽ മീഡിയ ശ്രദ്ധ നേടി നടി കൃഷ്ണ പ്രഭയുടെ റീൽസ് വീഡിയോ. അഭിനേത്രി, അവതാരക , നർത്തകി എന്നി മേഖലകളിൽ എല്ലാം താരം ശോഭിച്ചിട്ടുണ്ട്. നല്ലൊരു നർത്തകിയായ താരം സോഷ്യൽ മീഡിയയിൽ പുത്തൻ ഡാൻസ് വീഡിയോസുമായി നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരം നിലവിൽ സിനിമാരംഗത്ത് സജീവമല്ല. തനിച്ചും സുഹൃത്ത്ക്കൾക്ക് ഒപ്പവും എല്ലാം നിരവധി ഡാൻസ് പെർഫോമൻസുമായി താരം സോഷ്യൽ മീഡിയ ശ്രദ്ധ നേടാറുണ്ട്. കൃഷ്ണ പ്രഭ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത് .

വിജയ് സേതുപതി , നയൻതാര , സാമന്ത എന്നിവർ തകർത്തഭിനയിച്ച കാത്ത് വാക്കുലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതി ,സാമന്ത എന്നിവർ ഒന്നിച്ചെത്തിയ ഡിപ്പം ഡപ്പം എന്ന ഗാനത്തിനാണ് കൃഷ്ണ പ്രഭ റീൽസ് വീഡിയോയുമായി എത്തിയിരിക്കുന്നത്. വിഘ്നേശ് ശിവൻ വരികൾ എഴുതിയ ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അനിരുദ്ധും അന്തോണി ദാസനും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത് .

തന്റെ സുഹൃത്തായ സുനിത റാവുവിനൊപ്പമാണ് താരം ഈ കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചിരിക്കുന്നത്. ഗ്ലാമറസ് കോസ്റ്റ്യൂമിൽ ഇരുവരും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എറണാകുളം കരുമാല്ലൂർ ഉളള എസ് റിവർ റിസോർട്ട്സിൽ നിന്നുമാണ് ഇരുവരും ഈ റീൽസ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ പകർത്തിയിരിക്കുന്നത് സാംസൺ വർഗ്ഗീസ് ആണ്.