സാരിയിൽ മനോഹര ഡാൻസുമായി നടി അനുശ്രീ.. വീഡിയോ പങ്കുവച്ച് താരം..

2012 മുതൽക്ക് മലയാളചലച്ചിത്ര രംഗത്ത് സജീവമായ താരമാണ് നടി അനുശ്രീ . കുട്ടിക്കാലം മുതൽക്കേ അഭിനയത്തോട് തീവ്ര അഭിനിവേശമുള്ള അനുശ്രീ സൂര്യ ടിവിയിൽ സംരക്ഷണം ചെയ്തിരുന്ന ഒരു അഭിനയ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ആ റിയാലിറ്റി ഷോയുടെ വിധി കർത്താവായി എത്തിയ സംവിധായകൻ ലാൽ ജോസ് താരത്തെ ശ്രദ്ധിക്കുകയും തൻറെ പുത്തൻ ചിത്രത്തിലൂടെ അനുശ്രീക്ക് ഒരു അവസരം നൽകുകയും ചെയ്തു. അങ്ങനെ 2012 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലൈസിലെ മൂന്ന് നായികമാരിൽ ഒരാളായി അനുശ്രീ വേഷമിട്ടു. കലാമണ്ഡലം രാജശ്രീയായി അഭിനയരംഗത്തേക്ക് രംഗപ്രവേശനം ചെയ്ത അനുശ്രീ പിന്നീട് മലയാള സിനിമയിൽ സജീവമായി.

അനുശ്രീയെ തേടി പിന്നീട് നിരവധി അവസരങ്ങൾ വന്നെത്തി. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , ഇതിഹാസ , ചന്ദ്രേട്ടൻ എവിടെയാ , രാജമ്മ@യാഹൂ , മഹേഷിന്റെ പ്രതികാരം, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണ്ണ തത്ത, ഓട്ടോറിക്ഷ , ആനക്കള്ളൻ, മധുര രാജ , ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ വേഷങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടി. ഈ വർഷം പുറത്തിറങ്ങിയ കള്ളനും ഭഗവതിയും എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. അനുശ്രീയുടെ പുത്തൻ ചിത്രം താരാ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

സ്ക്രീനിൽ നാട്ടിൻപുറത്തുകാരിയായ മാത്രം പ്രേക്ഷകർ കണ്ടിരുന്ന അനുശ്രീയുടെ സൈലൻ ലുക്കുകൾ പ്രേക്ഷകർ കണ്ടു തുടങ്ങിയത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയും എല്ലാം താരം പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ ആരാധകർ അതും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഇതാ അനുശ്രീ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ഒരു റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫേവറേറ്റ് ലുക്ക് എന്ന് കുറിച്ചുകൊണ്ട് സാരിയിൽ അതി സുന്ദരിയായാണ് അനുശ്രീ എത്തിയിരിക്കുന്നത്. പിങ്കി വിശാലാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചത് ശബരി നാഥും . അനുശ്രീയുടെ ഡാൻസ് വീഡിയോ പകർത്തിരിക്കുന്നത് പ്രണവ് സി സുഭാഷ് ആണ് .

https://youtu.be/aQ0AaE5zNOs
© 2024 M4 MEDIA Plus