കിടിലം വേദിയിൽ തകർപ്പൻ ഡാൻസുമായി നടി റിമ കല്ലിങ്കൽ..!

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന മികച്ച ഒരു ടെലിവിഷൻ ഷോയാണ് കിടിലം . നടി നവ്യ നായർ , നടൻ മുകേഷ്, ഗായിക റിമി ടോമി എന്നിവരാണ് ഈ ഷോയുടെ വിധികർത്താക്കൾ . മികച്ച രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഈ റിയാലിറ്റി ഷോയുടെ നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടി റീമ കല്ലിങ്കൽ കിടിലം വേദിയിൽ അവതരിപ്പിച്ച ഒരു ഡാൻസ് പെർഫോമൻസ് വീഡിയോ ആണ് . താരത്തിന്റെ പുതിയ ചിത്രമായ നീല വെളിച്ചത്തിലെ അനുരാഗ മധുചഷകം എന്ന ഗാനത്തിനാണ് റിമ ചുവടുവെച്ചത്. സാരിയിൽ അതിസുന്ദരിയായി എത്തിയ താരം അതിമനോഹര നൃത്ത ചുവടുകൾ ആണ് പ്രേക്ഷകർക്കും മുൻപാകെ കാഴ്ചവച്ചത്. ഈ ഡാൻസ് വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആഷിക് അബുവിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് നീല വെളിച്ചം . വൈക്കം മുഹമ്മദ് ബഷീറിൻറെ നീല വെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഈ ചിത്രം 1964 പുറത്തിറങ്ങിയ ഭാർഗവി നിലയം എന്ന മലയാള ചലച്ചിത്രത്തിന്റെ ഒരു റീമേക്ക് കൂടിയാണ്. ഏപ്രിൽ 20 ന് ആയിരുന്നു ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. റിമ കല്ലിങ്കലിനെ കൂടാതെ ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ , റോഷൻ മാത്യു, രാജേഷ് മാധവൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

2009 മുതൽക്ക് അഭിനയരംഗത്ത് സജീവമായ താരമാണ് റിമ . ഇപ്പോൾ താരം വിരളമായി മാത്രമാണ് സിനിമകളിൽ വേഷമിടുന്നത്. അഭിനേത്രിയായ താരം ഇപ്പോൾ നിർമ്മാണ പ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുകയാണ്. ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. നീല വെളിച്ചത്തിന്റെ നിർമാതാവ് കൂടിയായ റിമ ഈ ചിത്രത്തിൽ ഭാർഗവി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.