പിള്ളേരെ പോലെ മഴയത്ത് ഡാൻസ് കളിച്ച് നടി മായ വിശ്വനാഥ്.. വീഡിയോ പങ്കുവച്ച് താരം..

ജനപ്രിയ നായകൻ ദിലീപിൻറെ 2003 പുറത്തിറങ്ങിയ ചിത്രം സദാനന്ദൻറെ സമയം എന്നതിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി മായ വിശ്വനാഥ് . അതിനു മുൻപ് ചെറുവേഷങ്ങളിലൂടെ താരം പ്രത്യക്ഷപ്പെട്ടിരുന്നു. 2004ൽ പുറത്തിറങ്ങിയ ജയസൂര്യ ചിത്രം ചതിക്കാത്ത ചന്തുവാണ് മായ എന്ന താരത്തിന് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. ഈ ചിത്രത്തിൽ നായികയായി വേഷമിട്ട നവ്യ നായരുടെ കൂട്ടുകാരിയുടെ റോളിലാണ് മായ അഭിനയിച്ചത്.

മൂന്നാമതൊരാൾ , രാഷ്ട്രം , പകൽ , ഹലോ, കേരള പോലീസ്, കളേഴ്സ്, പകൽ നക്ഷത്രങ്ങൾ , തന്മാത്ര, ഗീതാഞ്ജലി, ആൾരൂപങ്ങൾ, അനന്തഭദ്രം , ആറാട്ട്, പട്ടാഭി രാമൻ, സിബിഐ ഫൈവ് തുടങ്ങിയ സിനിമകളിൽ മായ വേഷമിട്ടിട്ടുണ്ട്. മായ അവസാനമായി അഭിനയിച്ചത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടോവിനോ ചിത്രം വാശിയിലാണ്. സിനിമകൾക്ക് പുറമെ നിരവധി ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകുവാനും ഈ താരത്തിന് സാധിച്ചിട്ടുണ്ട്.

കുഞ്ഞിക്കുനൻ, അമ്മ, മാനസ മൈന, മിഴി രണ്ടിലും ,സൂര്യ കാലടി ,സൂര്യകാന്തി തുടങ്ങിയ സീരിയലുകളിൽ മായ അഭിനയിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ താരം ഇതുവരെയും വിവാഹിതയല്ല. പല അഭിമുഖങ്ങളിലും അവതാരകർ മിക്കപ്പോഴും താരത്തോട് ഉന്നയിക്കുന്ന ചോദ്യമാണ് എന്തുകൊണ്ട് ഇതുവരെയും വിവാഹം ചെയ്തില്ല എന്നത് . നിലവിൽ താരം താമസിക്കുന്നത് തൻറെ മാതാപിതാക്കൾക്കും സഹോദരിയുടെ മകനും ഒപ്പമാണ്.

മറ്റു താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ് മായയും . തൻറെ വീടിൻറെ മുകളിലെ ടെറസിൽ മഴയത്ത് ഒരു കൊച്ചുകുട്ടിയെ പോലെ ഡാൻസ് ചെയ്യുന്ന മായയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ആയ തന്നെയാണ് തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഹോട്ട് , സാരിയിൽ ഇതുപോലെ വീഡിയോ ചെയ്യുമോ എന്നിങ്ങനെയുള്ള പല കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ഒപ്പം ചില അശ്ലീല കമന്റുകളും ഉണ്ട്.