സ്ഫടികത്തിലെ പരുമല ചെരുവിലെ ഗാനത്തിന് ചുവടുവച്ച് നടി അനു ശ്രീ..! വീഡിയോ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകർ പലപ്പോഴും അഭിപ്രായപ്പെടുന്ന ഒരു കാര്യമാണ് ഇന്ന് മലയാള സിനിമയിൽ കേരള തനിമയുള്ള നടിമാർ വളരെ കുറവാണ് എന്നത് . മലയാള ചലച്ചിത്ര രംഗത്ത് ഒരു കാലത്ത് തിളങ്ങി നിന്ന നായികമാരായ ശോഭന , കാവ്യ മാധവൻ , സംയുക്ത വർമ്മ , നവ്യ നായർ തുടങ്ങി നിരവധി നടിമാരെ കേരള തനിമയുള്ള നടിമാരായാണ് സിനിമാ ലോകവും പ്രേക്ഷകരും വിശേഷിപ്പിച്ചിരുന്നത്. അത്തരത്തിൽ ഒരു മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ.



മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ കഥാപാത്രം ആയിരുന്നു . കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെയാണ് ഡയമണ്ട് നെക്ലസ് എന്ന തന്റെ ആദ്യ ചിത്രത്തിൽ താരം അവതരിപ്പിച്ചത് . അതിന് ശേഷവും അനുശ്രീ എന്ന താരത്തെ തേടിയെത്തിയത് അതു പോലുള്ള നിരവധി വേഷങ്ങൾ തന്നെയാണ് . യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.


തന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലേക്ക് സംവിധായകൻ ലാൽ ജോസ് അനുശ്രീയ്ക്ക് അവസരം നൽകുന്നത് ഒരു റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ അനുശ്രീയുടെ പ്രകടനം കണ്ടാണ്. അനുശ്രീയ്ക്ക് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചു. ഇതിഹാസ എന്ന ചിത്രത്തിൽ നായിക വേഷം ചെയ്ത് കൊണ്ട് മുൻ നിര താരമായി മാറി. അതിന് ശേഷം ചന്ദ്രേട്ടൻ എവിടെയാ ?, രാജമ്മ @ യാഹൂ, മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ , ആദി, പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ഓട്ടർഷ, മധുരരാജ , ഉൾട്ട, പ്രതി പൂവൻ കോഴി തുടങ്ങി ചിത്രങ്ങളിലും താരം വേഷമിട്ടു. മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്വൽത്ത് മാൻ ആയിരുന്നു അനുശ്രീയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം . അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്.

ഫോട്ടോഷോട്ടുകൾ കൊണ്ടും ഡാൻസ് വീഡിയോസ് കൊണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഒരു താരം കൂടിയാണ് അനുശ്രീ . ഇപ്പോൾ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അനുശ്രീ പങ്കുവെച്ച ഡാൻസ് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. സ്ഫടികം എന്ന ചിത്രത്തിലെ പരുമല ചെരുവിലെ എന്ന ഗാനത്തിനാണ് അനുശ്രീ ചുവടുവെക്കുന്നത്. ഗോൾഡൻ കളർ സാരി ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.