ദസറയിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രേഖ രതീഷ്..!

സോഷ്യൽ മീഡിയയിൽ നിലവിൽ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത് ദസറ എന്ന ചിത്രത്തിലെ പുത്തൻ ഗാനം ആണ് . ചംകീല അംഗീലേസി എന്ന തെലുങ്കു ഗാനമാണ് ഇപ്പോൾ റീൽസ് വീഡിയോകൾക്കായി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കസർല ശ്യാം വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ് . റാം മിരിയാല, ദീ എന്നിവർ ചേർന്നാണ് ഈ ഗാനം ആരംഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ സജീവ താരമായ നടി രേഖ രതീഷ് ഈ ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ്. മനോഹരമായ നൃത്ത ചുവടുകളും ആയാണ് രേഖ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .

മലയാളം ടെലിവിഷൻ രംഗത്തെ ഒരു ശ്രദ്ധേയ താരമാണ് രേഖ രതീഷ് . വർഷങ്ങളായി മിനിസ്ക്രീനിൽ താരം സജീവമാണ്. തിരുവനന്തപുരത്തായിരുന്നു താരത്തിന്റെ ജനനം എങ്കിലും വളർന്നത് ചെന്നൈയിലാണ്. അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നു രേഖയുടെ അച്ഛൻ രതീഷ് . ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള കുടുംബം ആയതിനാൽ തന്നെ രേഖയും ചെറുപ്രായത്തിൽ തന്നെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. നിരവധി ടെലിവിഷൻ പുരസ്കാരങ്ങളും താരം നേടിയിട്ടുണ്ട്. ശുഭരാത്രി, മാമ്പഴക്കാലം , പല്ലാവൂർ ദേവനാരായണൻ തുടങ്ങി സിനിമകളിലും ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പരസ്പരം എന്ന പരമ്പരയാണ് താരത്തിന് ഏറെ പ്രേക്ഷക വസ്ത്രത്തിന് നേടിക്കൊടുത്തത്. നിലവിൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സസ്നേഹം സൂര്യ ടിവിയിലെ ഭാവന എന്നീ പരമ്പരകളിലാണ് രേഖ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു താരം കൂടിയാണ് രേഖ. പുത്തൻ റീൽസും ഫോട്ടോസും ആരാധകർക്കായി പങ്കുവെക്കുന്നത് താരത്തിന്റെ പതിവാണ്. പലപ്പോഴും രസകരമായ റീൽസുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചും താരം എത്തിയിട്ടുണ്ട്. താരത്തിന്റെ വീഡിയോകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.