പൊളിച്ചടുക്കി അനുപമ പരമേശ്വരൻ..! ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ലഭിച്ച മികച്ചൊരു നായികയാണ് നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ മേരി എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നു വന്ന താരം പിന്നീട് ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളു. ജെയിംസ് ആൻഡ് ആലിസ് , ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് തുടങ്ങി ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരം ഏറെ ശോഭിച്ചത് തെലുങ്കിലാണ്. നിലവിൽ ടോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. കാർത്തികേയ 2 , 18 പേജസ്, ബട്ടർഫ്ലൈ എന്നിവ ചിത്രീകരണം നടക്കുന്ന താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രങ്ങളാണ് .

സോഷ്യൽ മീഡിയയിൽ അനുപമയും ഒരു സജീവതാരമാണ്. തന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുത്തൻ റീൽസാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തെലുങ്ക് താരം നിഹാൽ കോദട്ടിയ്ക്കൊപ്പമാണ് താരം ചുവടുവച്ചിരിക്കുന്നത്.

നന്ദി ടീച്ചർ എന്നും താരം വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. ബ്ലാക്ക് കളർ ഡ്രസ്സിൽ കിടിലൻ നൃത്ത ചുവടുകളുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. എവരു എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരനായി മാറിയ താരമാണ് നിഹാൽ കോദട്ടി . വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ ബട്ടർഫ്ലൈയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് അനുപമ പരമേശ്വരനും നിഹാലും ആണ്. ഗണ്ട സതീഷ് ബാബു ആണ് ഈ ചിത്രം ഒരുക്കുന്നത്.

© 2024 M4 MEDIA Plus