ഗ്ലാമർ ലുക്കിൽ ലുലു മാൾ ഇളക്കിമറിച്ച് ഹണി റോസ്..! വീഡിയോ കാണാം..

മലയാളത്തിലെ ശ്രദ്ധേയ ആയ താര സുന്ദരിയാണ് നടി ഹണി റോസ് . 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത് . തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും താരം തന്റെതായ ഇരിപ്പിടം മലയാള സിനിമയിൽ നേടിയെടുത്തു. മലയാളത്തിലെ വമ്പൻ നായകന്മാർക്കൊപ്പം എല്ലാം നായികയായി വേഷമിടാൻ ഹണി റോസിന് സാധിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

മോഹൻ ലാലിനൊപ്പം വേഷമിട്ട കനൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നിവയിലും മമ്മൂട്ടിയുടെ നായികയായി എത്തിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ജയറാമിനൊപ്പമുള്ള സർ സി പി , ദിലീപിനൊപ്പം റിംഗ് മാസ്റ്റർ എന്നീ ചിത്രങ്ങളിലാണ് ഹണി റോസ് എന്ന താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് അഭിനയരംഗത്ത് താരത്തിന് കൂടുൽ സ്വീകാര്യത നൽകിയത്. താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം അക്വേറിയം എന്ന മലയാള ചിത്രമാണ്. ചിത്രീകരണം നടന്നു കൊണ്ടിരുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് മലയാള സിനിമ മോൺസ്റ്റർ, തെലുങ്ക് ചിത്രം എൻബികെ 107 എന്നിവ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് തിരുവനന്തപുരം ലുലു മാളിൽ എത്തിയ താരത്തിന്റെ വീഡിയോ ആണ്. ഒരു ഫുഡ് ഫെസ്റ്റിന്റെ സമാപന ചടങ്ങിന് എത്തിയതാണ് താരം. വളരെ ബോൾഡ് ആയും സ്റ്റൈലിഷ് ആയും ആ പരിപ്പാടിയിൽ പങ്കെടുത്ത താരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിൽ . ആരാധകരോടായി സംസാരിച്ച താരം താൻ കൊച്ചി ലുലുമാളിൽ നിരന്തരം പോകാറുണ്ട് എന്നും പർദ്ദ ധരിച്ചാണ് താൻ എത്താറുള്ളത് എന്നും പറഞ്ഞു. ഏതായാലും താരത്തിന്റെ ആരാധകർ ഇപ്പോൾ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.