വെറൈറ്റി ഡാൻസുമായി ദൃശ്യ രഘുനാഥ്… 💃

ഹാപ്പി വെഡിംങ് എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച് ശ്രദ്ധ നേടിയ നടിയാണ് ദൃശ്യ രഘുനാഥ് . വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളു എങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ അഭിനയവും സൗന്ദര്യവും തന്നെയാകാം ആണ് കാരണം. ശാലീന സൗന്ദര്യവുമായാണ് താരം മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. അതു തന്നെയാവാം ദൃശ്യയ്ക്ക് ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിച്ചതും.

ശേഷം മാച്ച് ബോക്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2017 ൽ പുറത്തിറങ്ങിയ മാച്ച് ബോക്സ് എന്ന ചിത്രത്തിന് ശേഷം താരത്തെ സ്ക്രീനിൽ കാണുന്നത് 2021 ൽ ആണ്. അതും ഷാദി മുബാറക് എന്ന തെലുങ്ക് ചിത്രത്തിലൂടെ. 2022 ൽ പുറത്തിറങ്ങിയ താരത്തിന്റെ മലയാള ചിത്രമാണ് ജോൺ ലൂഥർ . ജയസൂര്യയാണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്.

ബിഗ് സ്ക്രീനിൽ സജീവമായില്ലെങ്കിൽ പോലും സോഷ്യൽ മീഡിയ വഴി എല്ലാ താരങ്ങളുടെയും വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുണ്ട്. ദൃശ്യയും തന്റെ പുത്തൻ ചിത്രങ്ങളും റീൽസും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ റീൽസാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഗോഗോ ഡാൻസ് എന്ന ക്യാപ്ഷൻ നൽകിയാണ് താരം തന്റെ സഹോദരനൊപ്പമുള്ള ഈ റീൽസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് ചെയ്യുന്നത് തടയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ അവനേയും ഇത് ചെയ്യാൻ നിർബന്ധിച്ചു എന്ന അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുള്ളത്.