അനുപമയുടെ വേറേ ലെവൽ എനർജി…റൗഡി ബോയ്സിൽ തകർപ്പൻ ഡാൻസുമായി താരം..

പ്രേമം മലയാള സിനിമയിലൂടെ നിവിൻ പോളിയുടെ നായികമാരിൽ ഒരാളായി കടന്നു വന്ന് പ്രക്ഷേകശ്രദ്ധ നേടിയ താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ . താരത്തിന്റെ അഭിനയ ജീവിതത്തിലെ അരങ്ങേറ്റം മലയാളത്തിൽ ആയിരുന്നു എങ്കിലും കൂടുതലായും തെലുങ്ക് , തമിഴ് ഭാഷ ചിത്രങ്ങളിലാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്. അഭിനയം മാത്രമല്ല താരത്തിന് അറിയാവുന്ന പണി അസിസ്റ്റൻ്റ് ഡയറക്ടർ ആയും അനുപമ സിനിമയിൽ പ്രവർത്തിച്ചിരുന്നു.

അനുപമ അഭിനയിക്കുന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഒരു ഗാന രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ബ്രിന്ധാവനം എന്നാരംഭിക്കുന്ന റൗഡി ബോയ്സ് ചിത്രത്തിലെ ഗാനമാണ് ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. പ്രേക്ഷകർ ഏവരും ശ്രദ്ധിച്ചത് ഈ പുത്തൻ ഗാനരംഗത്തിലെ അനുപമയുടെ കിടിലൻ ഡാൻസ് പെർഫോമൻസ് ആണ് . വീഡിയോയ്ക്ക് താഴെ ഒട്ടേറെ കമന്റുകളാണ് ലഭിച്ചത് .

അതിൽ കൂടുതൽ കമന്റ്സും താരം ഇത്ര നന്നായി ഡാൻസ് ചെയ്യുമെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു. മങ്ലിയുടെ ഗാനാലാപനത്തിനാണ് അനുപമ ചുവടു വച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ഈ ഗാനത്തിൻ്റെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ വീഡിയോ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും അനേകം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

© 2024 M4 MEDIA Plus