സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി പുഷ്പയുലെ വീഡിയോ ഗാനം ശ്രീവല്ലി..! കാണാം..

പ്രേക്ഷകർ ആഘോഷമാക്കി വരവേറ്റ ചിത്രമാണ് സുകുമാർ സംവിധാനം ചെയ്ത അല്ലു അർജുൻ ചിത്രം പുഷ്പ. അല്ലു അർജുന്റെ നായികയായി ചിത്രത്തിൽ എത്തിയത് നടി രശ്മിക മന്ദാന ആയിരുന്നു. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവിസ്മരണീയമാക്കി മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു. തെലുങ്ക് ഉൾപ്പെടെ 5 ഭാഷകളിലായി റിലീസ് ചെയ്ത ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ നെഞ്ചിലേറ്റിയവയാണ്.

ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുന്നത് ഈ ചിത്രത്തിലെ റൊമാന്റിക് വീഡിയോ ഗാനമായ ശ്രീവല്ലി …. എന്ന പാട്ടാണ്. ഈ ഗാനത്തിന്റെ വീഡിയോയിൽ റൊമാൻസ് നിറഞ്ഞ അല്ലു അർജുന്റെ നോട്ടങ്ങളും ആരാധകരെ ത്രസിപ്പിക്കുന്ന നായിക രശ്മികയുടെ രംഗങ്ങൾ കൊണ്ടും ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി. പ്രണയ രംഗങ്ങൾ നിറഞ്ഞ ഈ ഗാനത്തിൽ ചിത്രത്തിലെ ചന്ദന കടത്തിന്റെ രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്’.


ഈ മനോഹര പ്രണയഗാനത്തിന് ഈണം പകർത്തിരിക്കുന്നത് ദേവീ ശ്രീപ്രസാദ് ആണ് . ചന്ദ്രബോസിന്റെ രചനയാണ് ഈ തെലുങ്ക് ഗാനം . സിദ് ശ്രീറാം ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സിദ് ശ്രീറാം തന്നെയാണ് ശ്രീവല്ലിയുടെ തമിഴ്, മലയാളം, കന്നഡ ഗാനവും പാടിയിരിക്കുന്നത്.

സംവിധായകൻ സുകുമാർ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. വമ്പൻ കളക്ഷനുകൾ നേടി മുന്നേറുന്ന പുഷ്പ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണ്.