ആരാധകരെ മയക്കുന്ന നൃത്ത ചുവടുകളുമായി ചിരഞ്ജീവിക്കൊപ്പം നടി റജീന കസാൻഡ്ര..!ആചാര്യയിലെ വീഡിയോ സോങ്ങ് കാണാം..

തെന്നിന്ത്യയിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് ആചാര്യ. മികച്ച സംവിധായകരിൽ ഒരാളായ കൊരടാല ശിവയാണ് ഈ ചിത്രം ഒരുക്കുന്നത്. ഈ വർഷം തുടക്കത്തിലേ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. ചിരഞ്ജീവിയുടെ ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ്. ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത് സാന കഷ്ടം എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് .

ലെറിക്കൽ വീഡിയോ ആണെങ്കിലും ഈ ചിത്രത്തിലെ ദൃശ്യങ്ങളും ഈ ഗാന രംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നത് ചിരഞ്ജീവിയുടെ കിടിലൻ നൃത്ത ചുവടുകളും ഒപ്പം റജീന കസാൻഡ്രയുടെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഗ്ലാമർ നൃത്തവും ആണ്. റജീനയുടെ മേനി പ്രദർശനവും ഈ ഗാനരംഗത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
ചിരഞ്ജീവിക്കൊപ്പം മകൻ രാം ചരണും പ്രധാന വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നുണ്ട്. കാജൽ അഗർവാളും പൂജ ഹെഗ്‌ഡെയുമാണ് ഇരുവരുടേയും നായികമാരായി എത്തുന്നത് .

ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് നിരഞ്ജൻ റെഡ്‌ഡി, അന്വേഷ റെഡ്‌ഡി എന്നിവരാണ് . തിരുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . മണി ശർമ്മയുടേതാണ് ചിത്രത്തിലെ സംഗീതം . എഡിറ്റിംഗ് നവീൻ നൂലി ആണ് നിർവഹിച്ചിരിക്കുന്നത്.

പ്രേക്ഷകർ സൂപ്പർ ഹിറ്റാക്കി മാറ്റിയതാണ് നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ . ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്ന ഈ ഗാനം രേവന്ത്, ഗീത മാധുരി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഭാസ്കര ബട്ല ആണ് ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് .