ഉദ്ഘാടന ചടങ്ങിൽ റെഡ് സാരിയിൽ തിളങ്ങി നടി അന്ന രാജൻ.. ഹണി റോസിന് പാരയാകുമോ എന്ന് ആരാധകർ….

മലയാള സിനിമയിലെ നായികമാർ സിനിമകളേക്കാൾ കൂടുതൽ ഇന്നിപ്പോൾ ശോഭിച്ചു കൊണ്ടിരിക്കുന്നത് ഉദ്ഘാടന വേദികളിൽ ആണെന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് നടി ഹണി റോസും അന്ന രാജനും . ഇവർ ഇരുവരെയും എടുത്തുപറയുന്നതിനുള്ള കാരണം ഉദ്ഘാടന വേദികളിൽ ഇവർ എത്തുമ്പോൾ ഉണ്ടാകുന്ന തിരക്കും ഇവരുടെ ലുക്കും ആണ് . ഇവർ പങ്കെടുക്കുന്ന ചടങ്ങുകളിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ആദ്യകാലങ്ങളിൽ ഹണി റോസ് ആയിരുന്നു ഏറെ ശ്രദ്ധ നേടിയിരുന്നത് എങ്കിൽ ഇപ്പോൾ ഹണിയെപ്പോലെ അന്ന രാജനും ഉദ്ഘാടന വേദികൾ കീഴാക്കുകയാണ്.

അന്ന പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. റെഡ് കളർ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ആയാണ് അന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ രോഷ്ന ആൻ റോയ് ആണ് അന്നയുടെ ഈ വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. കാലിക്കോ ഷെമീസ് ബൊട്ടിക്കിന്റേതാണ് താരത്തിന്റെ വസ്ത്രം. എലമെന്റ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തിട്ടുള്ളത് താരം നടി ഹണി റോസിന് ഒരു പാര ആകുമോ എന്നാണ്.

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിപ്പെട്ട താരമാണ് നടി അന്ന രാജൻ. സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയിരുന്ന അന്ന അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം വെളിപ്പാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദീസ, മധുര രാജ , സച്ചിൻ , അയ്യപ്പനും കോശിയും , രണ്ട് , തിരിമാലി എന്നീ സിനിമകളിൽ അഭിനയിച്ചു. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഇടുക്കി ബ്ലാസ്റ്റേഴ്സ്, പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുള്ള തലനാരിഴ എന്നിവയാണ് അന്നയുടെ പുതിയ ചിത്രങ്ങൾ.

https://youtu.be/kVje7inuK9U
© 2024 M4 MEDIA Plus