ട്രെൻഡിങ് ഗാനത്തിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദിക…

ഒരുപാട് ടെലിവിഷൻ ആരാധകരുള്ള ഒരു പരമ്പരയാണ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. നിരവധി താരങ്ങൾ അണിനിരന്ന ഈ പരമ്പരയുടെ കേന്ദ്ര കഥാപാത്രം സിനിമ താരം കൂടിയായ മീര വാസുദേവൻ ആണ് . ഈ പരമ്പരയിലെ നെഗറ്റീവ് റോൾ ചെയ്തുകൊണ്ട് പ്രേക്ഷക പിടിച്ചുപറ്റിയ നടിയാണ് ശരണ്യ ആനന്ദ് . വേദിക എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ ശരണ്യ അവതരിപ്പിക്കുന്നത്. ശരണ്യ തൻറെ കരിയർ തുടങ്ങിയത് സിനിമയിലൂടെ ആയിരുന്നുവെങ്കിലും സീരിയലിൽ എത്തിയ ശേഷമാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്.

ശരണ്യ ആദ്യമായി അഭിനയിച്ചത് 2017 റിലീസ് ചെയ്ത അച്ചായൻസ് എന്ന മലയാള ചിത്രത്തിലാണ്. അതിനുശേഷം ചില ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ ശരണ്യ അഭിനയിച്ചിരുന്നു. പിന്നീടാണ് താരത്തെ തേടി കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം എത്തുന്നത്. ഈ വേഷം ഏറെ ക്ലിക്ക് ആയി മാറുകയും പ്രേക്ഷകർക്കിടയിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കാൻ ശരണ്യയ്ക്ക് കഴിയുകയും ചെയ്തു.

ഈ പരമ്പരയിൽ വേഷമിട്ടുകൊണ്ടിരിക്കെയാണ് ശരണ്യ വിവാഹിതയായത്. താരം 2020 ലാണ് വിവാഹിതയായത്. വിവാഹ ശേഷവും തൻറെ അഭിനയം ജീവിതവുമായി മുന്നോട്ടു പോകുകയാണ് ശരണ്യ. ഇപ്പോഴും കുടുംബവിളക്ക് പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഈ താരം നെഗറ്റീവ് റോളിൽ നിന്നും ഒരു നല്ല വേഷത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ .

സോഷ്യൽ മീഡിയയിലെ സജീവ താരമായ ശരണ്യ ഇപ്പോൾ ഏറെ ട്രെൻഡിങ് ആയി മാറിയ ജുമുക്ക പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുകയാണ്. ഈ ഹിന്ദി ഗാനത്തിന് സെറ്റ് സാരിയുടുത്ത് നാടൻ ലുക്കിലാണ് താരം ചെയ്യുന്നത്. സിനിമാ സീരിയൽ താരമായ അവന്തിക മോഹൻ ഉൾപ്പെടെ നിരവധി പേർ വീഡിയോ താഴെ കമന്‍റ് രേഖപ്പെടുത്തിയിട്ടുണ്ട്. തരത്തിന്റെ ഈ വീഡിയോ പകർത്തിയിരിക്കുന്നത് സി എസ് വിനയൻ ആണ് . ശരണ്യയെ മേക്കപ്പ് ചെയ്തിരിക്കുന്നത് റോഷ്നിയാണ്.