ഉദ്ഘാടനത്തിന് എത്തിയ തമന്നയ്ക്ക് മുന്നിലേക്ക് ചാടി വീണ് ആരാധകൻ… കൂടെ നിന്ന് ഫോട്ടോ എടുത്ത് താരം..വീഡിയോ കാണാം…

തെന്നിന്ത്യൻ താരറാണി നട തമന്ന ഭാട്ടിയ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എം കെ ഫാബ്രിക്ക്സിന്റെ ഉദ്ഘാടനത്തിനായാണ് തമന്ന കൊല്ലത്ത് എത്തിയത്. ചടങ്ങിൽ പങ്കെടുത്ത് തിരിച്ചിറങ്ങുന്ന തമന്നയ്ക്ക് മുന്നിലേക്ക് ഒരു ആരാധകൻ ചാടി വീഴുകയായിരുന്നു. ബോഡി ഗാർഡ്സ് അയാളെ തള്ളി മാറ്റി എങ്കിലും ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച അയാളെ അടുത്ത് വരാൻ സമ്മതിക്കുകയും കൂടെ നിന്ന് തമന്ന ചിത്രം എടുക്കുകയും ചെയ്യുന്ന രംഗങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് .

മലയാള മനോരമയുടെ യൂടൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ പങ്കു വച്ചത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. പലപ്പോഴും താരങ്ങൾക്ക് നേരെ ചാടി വീഴുന്ന ആരാധകരെ തള്ളി മാറ്റുകയാണ് പതിവ്. കൂടെ നിന്ന് ഫോട്ടോ എടുക്കാൻ സമ്മതിക്കുന്നവർ വിരളമാണ്. എന്നാൽ തമന്ന ഇതിൽ നിന്നും വ്യത്യസ്തമായി പെരുമാറിയത് കൊണ്ട് തന്നെ പ്രേഷകർ ഏവരും ആവേശത്തോടെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

ഏറെ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ തമന്ന തമിഴ്, തെലുങ്ക് , ഹിന്ദി ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളികളും ആരാധകരായിട്ടുള്ള ഈ താരം ഇതുവരേയ്ക്കും മലയാളത്തിൽ അഭിനയിച്ചിട്ടില്ല എന്നത് അവരെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്നാൽ ഈ വർഷം താരത്തിന്റെ ഒരു മലയാള ചിത്രം പുറത്തിറങ്ങുകയാണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലാണ് താരം വേഷമിടുന്നത് . ദിലീപ് ആണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്.