സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി നടി അന്ന രാജൻ..! വീഡിയോ പങ്കുവച്ച് പ്രിയ താരം..

ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തി കൊണ്ട് മലയാളത്തിലെ ശ്രദ്ധേയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആൻറണി വർഗീസ് എന്ന നായകന്റേത് ഉൾപ്പെടെ നിരവധി പുതുമുഖങ്ങളുടെ താരോദയം ആയിരുന്നു ഈ ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്. നായകനോടൊപ്പം തന്നെ ശോഭിച്ച മറ്റൊരു താരം ആയിരുന്നു ഈ ചിത്രത്തിലെ നായിക വേഷം ചെയ്ത നടി അന്ന രാജൻ .



ആദ്യ ചിത്രത്തിൻറെതായ യാതൊരു പരിഭ്രമവും കൂടാതെയാണ് അന്ന ഈ ചിത്രത്തിൽ തന്റെ ഗംഭീര പ്രകടനം കാഴ്ചവച്ചത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഇതിലെ താരങ്ങൾക്കും ഒട്ടേറെ ആരാധകരായി . ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന രാജനും മലയാള സിനിമയിൽ ശ്രദ്ധ നേടി. പിന്നീട് നിരവധി അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തിയത്. അതിനുശേഷം ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു എങ്കിലും ആദ്യ ചിത്രത്തിൽ ലഭിച്ചത് പോലുള്ള വളരെയധികം പ്രേക്ഷക സ്വീകാര്യതയുള്ള ഒരു കഥാപാത്രം പിന്നീട് അന്നയ്ക്ക് ലഭിച്ചിട്ടില്ല എന്നതും എടുത്തു പറയണം .



താരത്തിന്റെ പ്രകടനം മോശമായതുകൊണ്ടല്ല പലപ്പോഴും അഭിനയിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുകയും അതിലെ താരത്തിന്റെ കഥാപാത്രം മങ്ങി പോവുകയും ചെയ്യുന്നു. ആദ്യ ചിത്രത്തിനു ശേഷം അന്ന വേഷമിട്ടത് സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ഒപ്പമുള്ള വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ്. ഇതിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ലോനപ്പന്റെ മാമോദിസ, മധുരരാജ, സച്ചിൻ, സ്വർണമത്സ്യങ്ങൾ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇടുക്കി ബ്ലാസ്റ്റേഴ്സ് എന്ന ചിത്രമാണ് ഇനി അന്നയുടെതായി ഇറങ്ങാൻ ഉള്ളത്.



അന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ഹോട്ട് ലുക്ക് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കണ്ട് ചില പ്രേക്ഷകർ കമൻറ് ചെയ്തിരിക്കുന്നത് ഹണി റോസ് ആകാൻ ശ്രമിക്കുകയാണോ എന്നാണ്. കമൻറുകൾ നിരവധിയായപ്പോൾ താരം കമൻറ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തു. അനയുടെ ഈ മനോഹര വീഡിയോ പകർത്തിയിരിക്കുന്നത് ഷാനവാസ് ഖാനാണ്. താരം ധരിച്ചിരിക്കുന്നത് ഷവാലി ഡിസൈനറിന്റെ കോസ്റ്റ്യൂം ആണ് .