ദസറയിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ..!

മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ നിരവധി താരങ്ങളാണ് പ്രേക്ഷകർക്ക് സുപരിചിതരായി മാറിയത് . അഭിനയരംഗത്ത് പോലും ശ്രദ്ധിക്കപ്പെടാതെ പോയ പല താരങ്ങളും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിൽ ഒരു താരമാണ് നടി രമ്യ പണിക്കർ . ചെറു ചെറു റോളുകളിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്ന രമ്യ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയായത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതിനുശേഷം ആണ് .ബിഗ് ബോസിൻറെ മൂന്നാം സീസണിലാണ് രമ്യ മത്സരാർത്ഥിയായി എത്തുന്നത്. വൈൽഡ് കാർഡ് എൻട്രി ആയതുകൊണ്ട് തന്നെ പ്രത്യേക പ്രേക്ഷകശ്രദ്ധ ലഭിക്കുകയും ചെയ്തു. അതുമാത്രമല്ല ഒരിക്കൽ പുറത്തായ രമ്യയെ വീണ്ടും ഷോയിലേക്ക് എത്തിച്ചതോടെ കൂടുതൽ ശ്രദ്ധിക്കപ്പെടുവാനും താരത്തിന് സാധിച്ചു. എന്നാൽ ഈ ഷോയിൽ എത്തുന്നതിനു മുൻപ് തന്നെ കുറച്ചു പ്രേക്ഷകർക്കെങ്കിലും താരം സുപരിചിയായിരുന്നു. ഒമർ ലുലുവിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചങ്ക്സ് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം പല യുവഹൃദയങ്ങൾക്കിടയിലും ഇടം നേടിയെടുത്തിരുന്നു. ചിത്രത്തിൽ ജോളി മിസ്സ് എന്ന കഥാപാത്രത്തെ ശ്രദ്ധിക്കപ്പെടുവാൻ രമ്യയ്ക്ക് സാധിച്ചിരുന്നു. അതിനുശേഷം ആണ് ബിഗ് ബോസിലേക്കുള്ള താരത്തിന്റെ എൻട്രി . ഈ ചിത്രത്തിന് പുറമേ സൺഡേ ഹോളിഡേ , മാസ്റ്റർ പീസ്, പൊറിഞ്ചു മറിയം ജോസ് , ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലും ചെറുവേഷങ്ങളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്.അഭിനയത്തിന് പുറമെ നൃത്തത്തിലും മോഡലിങ്ങിലും ശോഭിച്ചിട്ടുള്ള താരം കൂടിയാണ് രമ്യ . താരം തൻറെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും ഏറെ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. മോഡൽ ആയതുകൊണ്ട് തന്നെ രമ്യ പലപ്പോഴും ഗ്ലാമറസ് ആയാണ് കാണപ്പെടാറുള്ളത്. ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് ശേഷം രമ്യ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഡാൻസ് വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ട്രെൻഡിങ് ആയ ദസറയിലെ ഗാനത്തിനാണ് രമ്യയും ചുവടുവെച്ചിട്ടുള്ളത്. കൂത്താമ്പുള്ളിയുടെ ഹാൻഡ്ലും സെറ്റുമുണ്ട് ധരിച്ചാണ് താരം ഡാൻസ് ചെയ്തിരിക്കുന്നത്. മേക്കപ്പും ഹെയർ സ്റ്റൈലിംഗും നിർവഹിച്ചിരിക്കുന്നത് അലീന ആണ് . താരത്തിന്റെ ഈ വീഡിയോ പകർത്തിയിട്ടുള്ളത് അൻസൽ ആണ് .