സ്വിമിങ് പൂളിൽ ഗ്ലാമറസായി നടി അമൃത സുരേഷ്..! വീഡിയോ പങ്കുവച്ച് താരം..

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ വേദിയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ആ സീസണിലെ ഷോയിൽ ഉണ്ടായിരുന്ന ഏറ്റവും പോപ്പുലറായിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളായിരുന്നു അമൃത. അമൃത പുറത്തായത് ഫിനാലെയ്ക്ക് തൊട്ടുമുമ്പാണ് . അമൃത ആദ്യമായി പാടിയത് ഷോയിൽ വിധികർത്താവായിരുന്നു ശരത്തിന്റെ സംഗീത്തിലാണ് . എന്നാൽ ആഗതൻ എന്ന ചിത്രത്തിലെ “മുന്തിരിപ്പൂ” എന്ന ഗാനം പാടിയ ശേഷമാണ് അമൃത പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായത്. അമൃതയ്ക്ക് ആദ്യ പാട്ടിന് ശേഷം കൂടുതൽ അവസരങ്ങൾ ലഭിച്ചു. നടൻ ബാലയുമുള്ള അമൃതയുടെ വിവാഹവും അതിന് ശേഷമുള്ള വേർപിരിയലുമെല്ലാം മലയാളി പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്.

അമൃതയുടെ മകളാണ് അവന്തിക . മകൾ താമസിക്കുന്നത് അമൃതയ്ക്ക് ഒപ്പമാണ്. മലയാളികൾക്ക് ഏറെ സുപരിചിതയാണ് അമൃതയുടെ അനിയത്തി അഭിരാമിയും . ഇരുവരും ഒരുമിച്ച് നടത്തുന്ന മ്യൂസിക് ബാൻഡും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. സംഗീതം കഴിഞ്ഞാൽ യാത്രകളാണ് അമൃത ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് . ഇപ്പോഴിതാ മകൾക്ക് ഒപ്പം മുന്നാറിലെ ഒരു റിസോർട്ടിൽ അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ് അമൃത . അതിന്റെ ചിത്രങ്ങളും വീഡിയോസും അമൃത ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.


അമൃതയും മകളും ട്രിപ്പ് പോയിരിക്കുന്നത് മുന്നാറിലെ ഡ്രീം ക്യാച്ചർ പ്ലാനറ്റേഷൻ റിസോർട്ടിലേക്കാണ് . അവിടെയുള്ള മകൾക്ക് ഒപ്പം സ്വിമ്മിങ് പൂളിൽ നീന്തിക്കളിക്കുന്നതിന്റെ വീഡിയോസും ചിത്രങ്ങളും അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ഫോട്ടോയിൽ “ഒരു മത്സ്യകന്യക ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു..” എന്ന ക്യാപ്ഷനും അമൃത കുറിച്ചിട്ടുമുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

© 2024 M4 MEDIA Plus