കാട്ടു തീ തകർപ്പൻ ഡാൻസുമായി നടി കൃഷണ പ്രഭയും സുഹൃത്തും…!

2008 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മാടമ്പിയിലൂടെ ചെറിയൊരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി കൃഷ്ണപ്രഭ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. കുട്ടിക്കാലം മുതൽക്കേ നൃത്തം അഭ്യസിക്കുന്ന താരം നിലവിൽ ഒരു പ്രൊഫഷണൽ ഡാൻസറാണ് . രസകരമായ പ്രകടനം മാടമ്പി എന്ന സിനിമയിൽ കാഴ്ചവച്ച ശേഷം താരത്തിന് ഒട്ടേറെ വേഷങ്ങൾ പിന്നെയും ലഭിച്ചു. നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലെ കൃഷ്ണപ്രഭയുടെ പ്രകടനം ഏറെ പ്രശംസാർഹമായിരുന്നു. ഹാസ്യ വേഷങ്ങൾ നിഷ്പ്രയാസം കൈകാര്യം ചെയ്ത കൃഷ്ണപ്രഭയ്ക്ക് മികച്ച ഹാസ്യ അഭിനേത്രിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് 2009 ൽ ലഭിച്ചു. കൃഷ്ണപ്രഭ മിനിസ്ക്രീനിലേയും ഒരു സജീവ താരമാണ് . താരം നിരവധി ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടേയും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

സുഹൃത്തായ സുനിത റാവുവിനൊപ്പം പുത്തൻ റീൽസ് വീഡിയോയുമായി കൃഷ്ണപ്രഭ നിരന്തരം തന്റെ ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. നിമിഷ നേരം കൊണ്ട് പ്രേക്ഷകർക്കിടയിൽ ഇരുവരും ചേർന്ന് ഒരുക്കുന്ന റീൽസ് വീഡിയോസ് വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇവർ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്ന എല്ലാ ഗാനങ്ങൾക്കും ഡാൻസ് പെർഫോമൻസുമായി പ്രത്യക്ഷപ്പെടാറുണ്ട്. അതിഗംഭീര ഡാൻസേഴ്സ് ആണ്.കൃഷ്ണപ്രഭയും സുനിതയും .


ഇപ്പോൾ ഈ താരങ്ങൾ തങ്ങളുടെ ആരാധകർക്ക് മുന്നിൽ പുതിയൊരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് . രജീഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കീടം എന്ന ചിത്രത്തിലെ കാട്ടുതീ എന്ന ഗാനത്തിനാണ് ഇവർ ചുവടു വച്ചിരിക്കുന്നത്. എന്നത്തെയും പോലെ ഇത്തവണത്തെ ഇരുവരുടേയും വസ്ത്രധാരണവും ശ്രദ്ധേയമാണ്.