സുഹൃത്തിനൊപ്പം തകർപ്പൻ ഡാൻസുമായി നടി ദീപ്തി സതി..!

2015 ൽ പുറത്തിറങ്ങിയ നീന എന്ന ലാൽ ജോസ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ദീപ്തി സതി. ഈ ചിത്രത്തിൽ വിജയ് ബാബുവിന്റെ നായികയായി എത്തിയ താരം മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. തുടർന്ന് താരത്തിന് ഒട്ടേറെ അവസരങ്ങൾ മലയാളത്തിൽ ലഭിച്ചു. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി എത്തിയതോടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി താരം. സോളോ , ലവ കുശ, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രമാണ് ലളിതം സുന്ദരം. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, മറാത്തി ഭാഷാ ചിത്രങ്ങളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയത്തിലേക്ക് എത്തുന്നു. 2012 ൽ ഫെമിന മിസ് കേരള കീരീടം താരത്തിന് ലഭിച്ചിരുന്നു. അഭിനേത്രി , മോഡൽ എന്നീ മേഖലകൾ കൂടാതെ താരം ശോഭിച്ച മറ്റൊരു മേഖലയാണ് നൃത്തം. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തം അഭ്യസിച്ച മികവുറ്റ നർത്തകിയാണ് ദീപ്തി.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ദീപ്തി സതിയുടെ പുത്തൻ ഡാൻസ് വീഡിയോ ആണ്. എലീന ഹ്‌സിയുങ് എന്ന കലാകാരിക്കൊപ്പമാണ് താരം ചുവടു വച്ചിക്കുന്നത്. സജ്നഹൈമുജെസജ്ഞകേളിയേ എന്ന ഗാനത്തിനാണ് ഇരുവരും റീൽസ് വീഡിയോയുമായി എത്തിയിരിക്കുന്നത്. ഗ്ലാമറസ്സ് ലുക്കിൽ റീൽസിൽ പ്രത്യക്ഷപ്പെട്ട ഇരുവരുടേയും ഡാൻസ് വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

© 2024 M4 MEDIA Plus