സാരിയിൽ അതിമനോഹര നൃത്തച്ചുവടുകളുമായി നടി രാധിക…! വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിലേക്ക് വന്നെത്തിയ പുത്തൻ താരമാണ് നടി രാധിക രാധകൃഷ്ണൻ. സണ്ണി വെയിൻ നായകനായി വേഷമിട്ട അപ്പൻ എന്ന ചിത്രത്തിലാണ് രാധിക ആദ്യമായി വേഷമിട്ടത്. ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം തന്നെയാണ് രാധികയ്ക്ക് ലഭിച്ചത്. അനന്യ , ഗ്രേസ് ആന്റണി, അലെൻസിയർ ലോപ്പസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ . രാധികയുടെ പുതിയൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആയിഷ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോങ് ടീസറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. രാധികയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുക്കുന്ന ഒരു ചിത്രമായിരിക്കും ആയിഷ എന്ന് പ്രതീക്ഷിക്കാം . ഈ ചിത്രവും താരത്തിന് ഒരു ശ്രദ്ധേയ റോൾ തന്നെയാണ് നൽകിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.അഭിനേത്രി എന്നതിന് പുറമേ അവതാരക , നർത്തകി എന്നീ മേഖലകളിൽ രാധിക ശോഭിച്ചിട്ടുണ്ട്. ക്ലബ്ബ് എഫ് എം കേരളയിലെ റേഡിയോ ജോക്കിയും ഏഷ്യനെറ്റ് , അമൃത ടി വി എന്നിവയിലെ വീഡിയോ ജോക്കിയുമായിരുന്നു താരം. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് രാധിക. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും രാധിക രാധകൃഷ്ണൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം കൂടുതലായും തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്തിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കിലും താരം തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുണ്ട്. അതിനാൽ തന്നെ ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ആണ് രാധികയ്ക്ക് ഉള്ളത്.എല്ലാ താരങ്ങളേയും പോലെ രാധികയും ഓണം സ്പെഷ്യൽ വീഡിയോയുമായി എത്തിയിരുന്നു. രാധിക പങ്കുവച്ച ഓണം വൈബ്ബ്സ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ എം.ജി ശ്രീകുമാർ ആലപിച്ച ഹരിചന്ദന മലരിലെ എന്ന ഗാനത്തിനാണ് രാധിക ചുവടു വയ്ക്കുന്നത്. ചുവപ്പ് കരയുള്ള സെറ്റ് സാരി ധരിച്ച് കേരളീയ സുന്ദരിയായി എത്തിയാണ് താരം ഈ ഗാനത്തിന് ചുവടുവയ്ക്കുന്നത്. ഓണത്തിന്റെ ആവേശം പകരുന്നു എന്ന് കുറിച്ച് കൊണ്ട് താരം പങ്കുവച്ച ഈ ഡാൻസ് വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റ് നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus