പാലപ്പള്ളി ഗാനത്തിന് സാരിയിൽ ചുവടുവച്ച് മിനിസ്ക്രീൻ താരം ഐശ്വര്യ രാജീവ്..

ഈ അടുത്ത് സൂപ്പർ ഹിറ്റായി മാറിയ പൃഥ്വിരാജ് ചിത്രമാണ് കടുവ. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത് പോലെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു. ക്ലൈമാക്സിലെ പാലപ്പള്ളി എന്ന ഗാനത്തിനായിരുന്നു ആരാധകർ ഏറെ . സോഷ്യൽ മീഡിയയിൽ ട്രെഡിംഗ് ആയി മാറിയിരുന്നു ഈ ഗാനം. പല താരങ്ങളും റീൽസിൽ ഈ ഗാനത്തിന് ചുടുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നർത്തകിയും അഭിനേത്രിയുമായ നടി ഐശ്വര്യ രാജീവ് പാലപ്പള്ളി ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. ചില ചിത്രങ്ങളിലും നിരവധി പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ഐശ്വര്യയ്ക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചത് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ്.

സാരിയിൽ അതിസുന്ദരിയായി എത്തിയാണ് താരം ഈ ഗാനത്തിന് ചുവടുവയ്ക്കുന്നത് . താരം വെറുതെ ഒരു ഡാൻസ് വീഡിയോയുമായി എത്തിയതല്ല, വനിതാ ഫാഷൻ ബൊട്ടിക്കിന്റെ മോഡലായി എത്തിയതാണ്. വീഡിയോയിൽ താരത്തോടൊപ്പം താരത്തിന്റെ സാരിയും ഏറെ ശ്രദ്ധ നേടുന്നുണ്ട്. മെഷീൻ എംബ്രോയ്ഡറി വർക്ക് ചെയ്ത സെമി ടസാർ സ്കൈ ബ്ലൂ കളർ സാരിയും റോസ് കളർ ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത് . ഈ വീഡിയോയ്ക്ക് ഒപ്പം മെറ്റീരിയൽ ഡീറ്റയിൽസും റേറ്റും കുറിച്ചു കൊണ്ടാണ് വനിത ഫാഷൻ ബാെട്ടിക്ക് ഈ വീഡിയോ പങ്കുവയിരിക്കുന്നത്.