നിലവിൽ അഭിനയ ജീവിതത്തിൽ ഇല്ലെങ്കിലും മലയാളികളുടെ പ്രിയങ്കരി തന്നെയാണ് നടി നിത്യ ദാസ്. എണ്ണിയാൽ തീരാത്ത സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും വേഷമിട്ട മിക്ക സിനിമകളും വിജയത്തിലേക്ക് നയക്കാൻ നിത്യയുടെ കഴിവിന്റെ പരമാവധി ശ്രെമിച്ചിട്ടുണ്ട്. എന്നാൽ സിനിമ പ്രേമികളുടെ മനസിലേക്ക് ഇടിച്ചു കയറാൻ ദിലീപിന്റെ കൂടെ നായികയായി അരങേറിയ ഈ പറക്കും തളിക എന്ന ചിത്രം കൊണ്ട് സാധിച്ചു.
ദിലീപ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ തകർത്ത് കാണികളെ ഒന്നടകം ചിരിപ്പിച്ച സിനിമയിലായിരുന്നു നിത്യ ദാസിന് നല്ലയൊരു കഥാപാത്രം ലഭിച്ചത്. കുഞ്ഞികൂനൻ, ബാലേട്ടൻ, സൂര്യ കിരീടം, നരിമാൻ എന്നീ സിനിമകളുടെ ഭാഗമാകുവാൻ നിത്യയ്ക്ക് കഴിഞ്ഞു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടമാണ് നടി അവസാനമായി വേഷമിട്ടാ ചലചിത്രം. എന്നാൽ അതായിരിക്കും തന്റെ അവസാന സിനിമയെന്ന് ആരാധകർ പോലും ചിന്തിച്ചിട്ടില്ല.
വിവാഹത്തോടെയാണ് നടി സിനിമയിൽ നിന്നും വിട്ടു നിന്നത്. 2007ൽ അരവിന്ദ് സിംഗ് ജംവാൽ എന്ന യുവാവിനെ നടി ജീവിത പങ്കാളിയായി സ്വീകരിക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന്റെ ഒടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. നിത്യയും തന്റെ ഭർത്താവായ അരവിന്ദ് യാത്രകളെ അധികം സ്നേഹിക്കുന്നവരാണ്. ഇന്ത്യയിൽ ഉള്ള ഒട്ടുമിക്കാ സ്ഥലങ്ങളിലും ഇരുവരും ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്. മറക്കാനാകാത്ത പല അനുഭവങ്ങളും നിത്യയുടെ മാധ്യമം വഴി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
ഇരുവർക്കും രണ്ട് മക്കളാണ്. എന്നാൽ മൂത്ത മകളായ നൈനയെ മലയാളികൾക്ക് പരിചിതമാണ്. അമ്മയെ ഒപ്പിവെച്ചിരിക്കുകയാണെന്നാണ് പല ഇടങ്ങളിൽ നിന്നും അഭിപ്രായം വരാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള നൃത്ത വീഡിയോകളും ചിത്രങ്ങലും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ ഇതാ ഓണം ദിനത്തോട് അനുബന്ധിച്ച് നിത്യയും മകളായ നൈനയും ഒന്നിച്ചുള്ള നൃത്ത വീഡിയോയാണ് ഇൻസ്റ്റാഗ്രാം റീൽസിൽ മുൻപന്തിയിൽ നിൽക്കുന്നത്.