വൈറലായ പരം സുന്ദരീ ഗാനത്തിനു ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി..!

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയുന്ന പരമ്പരയായിരുന്നു ഉപ്പും മുളകും. സാധാരണ മലയാള പരമ്പരകളിൽ നിന്നും ഏറെ വ്യത്യസ്തമായ സീരിയൽ ആയത് കൊണ്ട് മലയാളികൾ ഇരുകൈ നീട്ടിയാണ് സീരിയലിനെയും അഭിനേതാക്കളെയും സ്വീകരിച്ചത്. ബാലചന്ദ്രൻ തമ്പിയും നീലുവും അഞ്ചു മക്കളുമാണ് ഉപ്പും മുളക് എന്ന ടെലിവിഷൻ ഷോയിലെ പ്രധാന കഥാപാത്രങ്ങൾ.

എന്നാൽ പാറുകുട്ടിയുടെ വരവോടെ സീരിയലിൽ വൻ റെറ്റിങിൽ കുതിക്കുകയായിരുന്നു. ഒരു സാധാരണ കുടുബത്തിൽ നടക്കുന്ന പ്രശനങ്ങളും തമാശകളും സങ്കടകളും നിറഞ്ഞ രംഗങ്ങളാണ് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേഷകരിലേക്ക് എത്തിക്കുന്നത്. നിലവിൽ സീരിയൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നില്ലെങ്കിലും പ്രേക്ഷകർ ഏറെ കാത്തിരിപ്പോടെ കാത്തിരിക്കുകയാണ് ഒരു തിരിച്ചു വരവിനു വേണ്ടി.

സീരിയലിൽ ഒരു കേന്ദ്ര കഥാപാത്രമായിരുന്നു ജൂഹി. ലച്ചു എന്ന വേഷമായിരുന്നു ജൂഹി അതിമനോഹരമായി അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രേക്ഷക പ്രീതിയും ആ കഥാപാത്രത്തിന് ഉണ്ടായിരുന്നു. ഗംഭീരമായി മുന്നോട്ട് പോകുമ്പോളായിരുന്നു ഇടയ്ക്ക് വെച്ച് ലച്ചു എന്ന ജൂഹി സീരിയലിൽ നിന്നും പിന്മാറിയത്. വിവാഹത്തോടെയായിരുന്നു നടി പിന്മാറാനുള്ള പ്രധാന കരണം.

അഭിനയത്തിനിടെ തന്റെ പഠനം ശ്രെദ്ധിക്കാൻ കഴിയുന്നില്ല എന്നത് മറ്റൊരു കാരണമായിരുന്നു. സീരിയൽ നിന്നും വിട്ട് നിന്നുവെങ്കിലും അതിന്റെ പിന്നാലെ യൂട്യൂബ് ചാനലുമായി ജൂഹി ആരാധകരുടെ മുന്നിൽ എത്തിയിരുന്നു. എന്നാൽ ജൂഹിയ്ക്ക് ശേഷം തന്റെ അതേ മുഖസാദൃശ്യമുള്ള നടിയായ അശ്വതി എസ്‌ നായർ പകരക്കാരിയായി എത്തി. പൂജ ജയറാം എന്ന കഥാപാത്രം കൈകാര്യം ചെയ്ത് കൊണ്ടാണ് അശ്വതിയുടെ വരവ്. മുടിയനെ കല്യാണം കഴിക്കണം എന്ന ആവശ്യം പ്രകടിപ്പിച്ചു കൊണ്ട് എത്തിയ അശ്വതിയെ ആരാധകർ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്.

സൂര്യ മ്യൂസിക് എന്ന പരിപാടിയിലൂടെയാണ് അശ്വതി മിനിസ്ക്രീൻ രംഗത്ത് എത്തുന്നത്. വളരെ മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള അശ്വതിയ്ക്ക് പിന്നീട് ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലേക്ക് ക്ഷണം വരുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഫ്രീക്കത്തി പെണ്ണാണ് അശ്വതി. തന്റെ വീട്ടിലെ വിശേഷങ്ങളും ഓരോ ദിവസം പങ്കുവെക്കാറുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ അതി സജീവമാണ്.

ഇപ്പോൾ അശ്വതിയുടെ പുതിയ നൃത്ത വീഡിയോയാണ് ഇൻസ്റ്റാഗ്രാം റീൽസിൽ വൈറലാവുന്നത്. പരം സുന്ദരി എന്ന പശ്ചാത്തല ഗാനത്തോടെ ചുവന്ന സാരീയിൽ മനോഹരമായ ചുവടുകൾ വെക്കുന്ന അശ്വതിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. നിലവിൽ അശ്വതി വിവാഹിതയാണ്. ഇൻഫോപാർക്കിൽ ജോലി ചെയുന്ന ഹരികൃഷ്ണനാണ് തന്നെ ജീവിത പങ്കാളിയാക്കിയത്. മറ്റ് നടിമാരെ പോലെ വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാതെ തുടർന്ന് സജീവമായി തന്നെയാണ് അശ്വതി നിൽക്കുന്നത്. തന്റെ ഭർത്താവ് തന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് നടി പല മാധ്യമങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്.