അനുപമയുടെ ലിപ് ലോക് രംഗം കണ്ട് ഞെട്ടി ആരാധകർ.. റൗഡി ബോയ്സ് ട്രൈലർ കാണാം..

പ്രേമം എന്ന നിവിൻ പോളി ചിത്രം മലയാള സിനിമ ലോകത്തിന് സമ്മാനിച്ചത് മൂന്ന് പുത്തൻ നായികമാരെ ആയിരുന്നു. ആ നായികമാരിൽ ഒരാളായി അഭിനയ രംഗത്തേക്ക് കടന്നു വന്ന് ഇന്ന് തെന്നിന്ത്യയിലെ മുൻ നിര നായികമാരിലേക്ക് ഉയർന്ന താരമാണ് അനുപമ പരമേശ്വരൻ . മലയാള ചിത്രത്തിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത് എങ്കിലും താരം കൂടുതൽ ശോഭിച്ചത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലായിരുന്നു. റിലീസിനായി ഒരുങ്ങി നിൽക്കുന്ന താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രമാണ് റൗഡി ബോയ്സ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് ഈ ചിത്രത്തിന്റെ ട്രൈലർ ആണ് .

ഹർഷ കൊനുഗന്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആഷിഷ് – അനുപമ താര ജോഡികൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ആക്ഷനും റൊമാന്റിക്കും തുല്യ അളവിൽ ചേർത്ത് , മനോഹരമായ കോളേജ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ചിത്രമാണ് ഇതെന്ന് ട്രൈലർ സൂചിപ്പിക്കുന്നു. നടി അനുപമയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളും ഒപ്പം മനോഹരമായ റൊമാന്റിക് രംഗങ്ങളും ട്രൈലറിൽ കാണിക്കുന്നുണ്ട്.

കേന്ദ്ര കഥാപാത്രങ്ങളായ അനുപമ, ആഷിഷ് എന്നിവരെ കൂടാതെ സഹിദേവ് വിക്രം, കാർത്തിക് രത്നം , തേജ് കുരപതി , കോമാളിപ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദിൽ രാജു, ശ്രീരീഷ് ഇരുവരും ഒന്നിച്ചാണ് റൗഡി ബോയ്സ് നിർമ്മിക്കുന്നത് . ദേവീ ശ്രീപ്രസാദ് ആണ് ഈ ചിത്രത്തിന് സംഗീതം തയ്യാറിക്കിയിട്ടുള്ളത്. മധു ആണ് എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് . പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജനുവരി പതിനാലിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.