ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് സിനിമയ്ക്ക് അകത്തും അതിശക്തമായ അഭിപ്രായങ്ങൾ കൊണ്ട് സിനിമയ്ക്ക് പുറത്തും ഏറെ അറിയപ്പെട്ട നായികയാണ് നടി പാർവതി തിരുവോത്ത് . ശ്രദ്ധിക്കപ്പെടാത്ത ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിപ്പെട്ട പാർവതിയുടെ ആദ്യ ശ്രദ്ധേയ ചിത്രം നോട്ട്ബുക്ക് ആണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായി താരം പ്രത്യക്ഷപ്പെട്ടു. അതിനുശേഷം വിനോദയാത്ര, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ് ചിത്രങ്ങളിൽ അഭിനയിച്ചു.
രണ്ടു വർഷങ്ങൾക്ക് ശേഷം തമിഴ്, കന്നഡ തുടങ്ങി അന്യഭാഷ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. മരിയൻ എന്ന തമിഴ് ചിത്രവും ബാംഗ്ലൂർ ഡേയ്സ് , എന്ന് നിൻറെ മൊയ്തീൻ, ചാർലി, ഉയരെ എന്നീ ചിത്രങ്ങൾ താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തു. 2022 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുഴുവിൽ ആണ് മലയാളത്തിൽ പാർവതി അവസാനമായി അഭിനയിച്ചത്. താരത്തിന്റെ അവസാന ചിത്രം ഇംഗ്ലീഷ് ചിത്രമായ വണ്ടർ വുമൺ ആണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നദിയ മൊയ്തു, നിത്യ മേനോൻ , പത്മപ്രിയ തുടങ്ങി താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ഈ വർഷം ഇതുവരേക്കും താരത്തിന്റെതായി ഒറ്റ ചിത്രം പോലും പുറത്തിറങ്ങിയിട്ടില്ല. തങ്ങളൻ എന്ന തമിഴ് ചിത്രവും ഉള്ളുഴുക്ക് , അവളുടെ തുടങ്ങി മലയാള ചിത്രങ്ങളും പാർവതിയുടെതായി ഒരുങ്ങുന്നുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന തൻറെ പുത്തൻ ലുക്കിൽ ഉള്ള ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വൈറ്റ് കളർ ഷർട്ടും ബ്ലാക്ക് ജീൻസും ധരിച്ച് കിടിലൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഷാഫി ഷക്കീർ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് സ്മിജി ആണ്. നിങ്ങളിപ്പോൾ എവിടെയുണ്ട് എന്നാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ആരാധകർ കമൻറ് ചെയ്തിട്ടുള്ളത്.