ബാലി യാത്രയിലെ തൻറെ ഓർമ്മകൾ പങ്കുവെച്ച് നടി അമല പോൾ… വീഡിയോ ആഘോഷമാക്കി ആരാധകർ…

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയും പിന്നീട് തമിഴ് തെലുങ്ക് ഭാഷാ ചിത്രങ്ങളിലെ അറിയപ്പെടുന്ന താരമായി മാറുകയും ചെയ്ത നടിമാരിൽ ഒരാളാണ് അമല പോൾ . തമിഴ് ചിത്രമായ മൈന ആണ് അമല എന്ന താരത്തിന്റെ കരിയർ മാറ്റിമറിച്ചത്. ഈ ചിത്രത്തിലെ വേഷത്തിനുശേഷം നിരവധി മികച്ച കഥാപാത്രങ്ങളാണ് അമലയെ തേടിയെത്തിയത്. മലയാളത്തിലും മികച്ച കഥാപാത്രങ്ങൾ അമലയ്ക്ക് സമ്മാനിച്ചത് ഈ ചിത്രത്തിന് ശേഷമാണ്.മോഹൻലാലിന്റെ നായികയായി റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ അമലയ്ക്ക് പിന്നീട് നിരവധി മികച്ച വേഷങ്ങൾ ലഭിച്ചു. ഒരു ഇന്ത്യൻ പ്രണയകഥ, മിലി , അച്ചായൻസ് തുടങ്ങി ചിത്രങ്ങളിലെ വേഷങ്ങൾ താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. മലയാള സിനിമയിൽ നിന്നും കുറച്ച് വർഷം ഇടവേളയെടുത്ത അമല ടീച്ചർ, ക്രിസ്റ്റഫർ എന്ന ചിത്രങ്ങളിലൂടെ വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്.വിവാഹിതയായിരുന്ന ഈ താരം ആ ബന്ധം ഉപേക്ഷിക്കുകയും പിന്നീട് തൻറെ കരിയറിൽ ശ്രദ്ധ ചെലുത്തുകയുമായിരുന്നു. സിനിമ തിരക്കുകൾ കഴിഞ്ഞാൽ യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഈ താരം തനിച്ചും സുഹൃത്തുക്കൾക്കും ഒപ്പം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് യാത്ര തിരിക്കാറുണ്ട്. അവിടെ നിന്നുള്ള തൻറെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അമല പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബാലിയിൽ പോയപ്പോൾ ഉള്ള ഒരു ഓർമ്മ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഈ വീഡിയോയിൽ ഹോട്ട് ലുക്കിലാണ് അമലയെ കാണാൻ സാധിക്കുന്നത്. കാടിനുള്ളിലെ ഒരു വെള്ളച്ചാട്ടത്തിന് നടുവിൽ നിൽക്കുന്ന അമലയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പ്രകൃതി സൗന്ദര്യവും അമലയുടെ സൗന്ദര്യവും കൂടിച്ചേർന്നപ്പോൾ വീഡിയോയ്ക്ക് ആരാധകർ ഏറെയായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.